ബെംഗളൂരുവിലെ ജയിലുകളില്‍ ക്രൈംബ്രാഞ്ചിന്‍റെ മിന്നല്‍ പരിശോധന; മാരകായുധങ്ങളും മൊബൈല്‍ ഫോണും ലഹരിമരുന്നുകളും പിടിച്ചെടുത്തു

ബെംഗളൂരുവിലെ ജയിലുകളില്‍ സെന്‍റട്രല്‍ ക്രൈംബ്രാഞ്ചിന്‍റെ മിന്നല്‍ പരിശോധന. പരപ്പന അഗ്രഹാര ജയിലില്‍ നിന്നടക്കം ഗുണ്ടാനേതാക്കൾ കഴിഞ്ഞിരുന്ന സെല്ലുകളില്‍ നിന്നും നൂറുകണക്കിന് മാരകായുധങ്ങളും മൊബൈല്‍ ഫോണും ലഹരിമരുന്നുകളും പിടിച്ചെടുത്തു.
ഗുണ്ടാ നേതാക്കൾ അടക്കം കഴിയുന്ന സെല്ലുകളിൽ നിന്നാണ് വൻആയുധശേഖരം പിടികൂടിയത്. വാളുകൾ, ആയുധങ്ങൾ, കഞ്ചാവ്, കഞ്ചാവ് വലിക്കുന്ന പൈപ്പുകൾ, കത്തികൾ എന്നിവയും കണ്ടെത്തിയ സാധനങ്ങളുടെ കൂട്ടത്തിൽപ്പെടുന്നു.
നഗരത്തിൽ അടുത്തിടെ നടന്ന ഗുണ്ടാ ആക്രമണങ്ങളുമായി ബന്ധപ്പെട്ടാണ് പൊലീസ് പരിശോധന നടത്തിയത്. നാലുപേർ അടുത്തിടെ ഗുണ്ടാ ആക്രമണത്തിൽകൊല്ലപ്പെട്ടിരുന്നു. അക്രമികൾക്ക് ജയിലിനുള്ളിൽ നിന്നും സഹായം ലഭിച്ചിട്ടുണ്ടെന്ന റിപ്പോർട്ടുകളെ തുടർന്നാണ് മിന്നൽ പരിശോധന നടത്തിയത്. ഡോഗ് സ്വാഡും റെയ്ഡിൽ പങ്കെടുത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here