Advertisement

സ്വർണക്കടത്ത് കേസ് പ്രതികളുടെ ജയിൽ മാറ്റത്തിന് നീക്കം

July 10, 2021
Google News 1 minute Read

തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ പ്രതികളുടെ ജയിൽ മാറ്റത്തിന് നീക്കം. കോടതിയിൽ പ്രതി സരിത്തും ജയിൽ വകുപ്പും പരസ്പരം പഴിചാരിയതിന് പിന്നാലെയാണ് നടപടി.

കേസിൽ ബിജെപി, കോൺഗ്രസ് നേതാക്കളുടെ പേരുപറയാൻ സമ്മർദമുണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രതി സരിത്ത് എൻഐഎ കോടതിയിൽ പരാതി നൽകിയിരുന്നു. പ്രതികൾ ജയിൽ നിയമങ്ങൾ ലംഘിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി പൂജപ്പുര ജയിൽ വകുപ്പ് സൂപ്രണ്ടും രംഗത്തെത്തിയതോടെ വിഷയം ഗൗരവത്തോടെയാണ് പൊലീസ് ഉന്നത വൃത്തങ്ങൾ കാണുന്നത്. പ്രതികൾ ഉദ്യോഗസ്ഥരോട് തട്ടിക്കയറിയെന്നതടക്കമുള്ള ആരോപണങ്ങളും ജയിൽ വകുപ്പ് ഉന്നയിച്ചിരുന്നു.

നേതാക്കളുടെ പേര് പറയാൻ ജയിൽ ഉദ്യോഗസ്ഥർ നിർബന്ധിച്ചുവെന്ന പരാതിയിൽ മൊഴി നൽകാൻ സരിത്തിനെ ഇന്ന് എൻഐഎ കോടതിയിൽ ഹാജരാക്കി. കൊച്ചി എൻഐഎ കോടതി പ്രത്യേക സിറ്റിംഗ് നടത്തിയാണ് സരിത്തിന്റെ മൊഴി രേഖപ്പെടുത്തുന്നത്.

Story Highlights: gold smuggling case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here