ഉദ്യോഗസ്ഥരോട് തട്ടിക്കയറി, പുറത്തു നിന്ന് ഭക്ഷണമെത്തിക്കണമെന്നും ആവശ്യം; സ്വർണക്കടത്ത് കേസിലെ പ്രതികൾക്കെതിരെ ജയിൽ വകുപ്പ്

തിരുവനന്തപുരം സ്വർണക്കടത്ത് കേസ് പ്രതികളായ റമീസിനും സരിത്തിനുമെതിരെ ജയിൽ വകുപ്പ്. പ്രതികൾ ജയിൽ ചട്ടങ്ങൾ പാലിക്കുന്നില്ലെന്ന് പൂജപ്പുര ജയിൽ സൂപ്രണ്ട് പറയുന്നു. കസ്റ്റംസ് കോടതിയിൽ നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.
പ്രതികൾ ഉദ്യോഗസ്ഥരോട് തട്ടിക്കയറിയെന്നതടക്കമുള്ള ആരോപണങ്ങൾ ഉന്നയിക്കുന്നുണ്ട്. സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാനെത്തിയ ഉദ്യോഗസ്ഥരോടാണ് പ്രതികൾ അതിക്രമം കാട്ടിയത്. പ്രതി റമീസ് സെല്ലിൽ സിഗരറ്റ് വലിച്ചുവെന്നും ഈ മാസം അഞ്ചിനാണ് സംഭവമെന്നും സൂപ്രണ്ടിന്റെ റിപ്പോർട്ടിൽ പറയുന്നു. പുറത്തുനിന്ന് ഭക്ഷണം എത്തിക്കണമെന്നും പ്രതികൾ ആവശ്യപ്പെടുന്നതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഈ മാസം ഏഴിനാണ് ജയിൽ സൂപ്രണ്ട് കോടതിയിൽ റിപ്പോർട്ട് നൽകിയത്.
Story Highlights: gold smuggling case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here