Advertisement

‘പെൺകുട്ടികൾ അടുത്ത സുഹൃത്തുക്കൾ മാത്രം കാണുന്ന രീതിയിൽ ഫോട്ടോ പോസ്റ്റ് ചെയ്യുക’; പോലീസിന്റെ ഉപദേശത്തിന് വ്യാപക വിമർശനം

July 10, 2021
Google News 1 minute Read

സമൂഹ മാധ്യമങ്ങളിൽ പെൺകുട്ടികളുടെ ചിത്രങ്ങൾ ദുരുപയോഗം ചെയ്യുന്നത് ചൂണ്ടിക്കാട്ടി എഫ്.ബി. പേജിലൂടെ കേരളം പോലീസ് നൽകിയ മുന്നയിപ്പിനെതിരെ വ്യാപക വിമർശനം. അടുത്ത സുഹൃത്തുക്കൾ മാത്രം ഫോട്ടോ കാണുന്ന രീതിയിൽ സെറ്റിങ്‌സ് മാറ്റണമെന്നാണ് പോലീസ് നൽകിയ നിർദേശം.

എന്നാൽ, ‘സ്ത്രീകൾ പുറത്തിറങ്ങുന്നത് കൊണ്ടാണ് പീഡനങ്ങൾ ഉണ്ടാകുന്നത്’ എന്നതിന്റെ സമം അഭിപ്രായമാണ് ഇതെന്ന് പലരും ചൂണ്ടിക്കാട്ടുന്നു. പെൺകുട്ടികളെ ഉപദേശിക്കുന്നതിന് പകരം, ഫോട്ടോ ദുരുപയോഗം ചെയ്യുന്നവരെ കണ്ടെത്തി നടപടിഎടുത്താണ് പോലീസ് മാതൃകയാകേണ്ടതെന്നും മറ്റും തുടങ്ങിയ വിമർശനങ്ങൾ ഉയർന്നു.

സമൂഹ മാധ്യമങ്ങളിൽ പങ്ക് വെക്കുന്ന പെൺകുട്ടികളുടെ ചിത്രങ്ങൾ അശ്ലീല സൈറ്റുകളുടെ പരസ്യങ്ങളിൽ ഉപയോഗിക്കപ്പെടുന്നുണ്ടെന്നായിരുന്നു പോലീസിന്റെ മുന്നറിയിപ്പ്.

കേരള പോലീസ് സദാചാര പോലീസ് കളിക്കുകയാണെന്നായിരുന്നു പ്രധാന വിമർശനം. സ്ത്രീകൾ പുറത്തിറങ്ങരുത് എന്നതിന്‍റെ മറ്റൊരു വേർഷനാണ് സ്ത്രീകൾ ഫോട്ടോണ് പോസ്റ്റ് ചെയ്യുമ്പോൾ ഫ്രണ്ട്സ് ഒൺലി ആക്കണമെന്ന് പറയുന്നതെന്ന് തുടങ്ങിയ നിരവധി അഭിപ്രായങ്ങൾ ഉയർന്നു.

ഫോട്ടോ വിഷയത്തിൽ പോലീസിനെ പിന്തുണച്ചും നിരവധി പേർ രംഗത്തുണ്ട്. സൈബർ കുറ്റകൃത്യങ്ങൾ നേരിടാൻ പോലീസിനുള്ള പരിമിതികളും പലരും ചൂണ്ടിക്കാട്ടുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here