Advertisement

മഴക്കാലത്ത് ചർമ്മത്തിന് അൽപ്പം ശ്രദ്ധ നൽകാം

July 10, 2021
0 minutes Read

മഴക്കാലം ഇങ്ങെത്തിയിരിക്കുകയാണ്. വേനൽക്കാലം പോലെ തന്നെ മഴക്കാലത്തും ചർമ്മം സംരക്ഷിക്കേണ്ടതുണ്ട്.

മഴക്കാലമാണെങ്കിൽ പോലും സൺസ്‌ക്രീൻ ഉപയോഗിക്കുന്നത് നിർത്തരുത്. വെയില്‍ കുറവാണെങ്കിലും അള്‍ട്ര വയലറ്റ് രശ്മികളില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കേണ്ടതുണ്ട്. മികച്ച് എസ്.പി.എഫുള്ള സണ്‍സ്‌ക്രീന്‍ തിരഞ്ഞെടുക്കണം.

സ്‌ക്രബിങ് കൃത്യമായ ഇടവേളകളിൽ പതിവാക്കാം. ആഴ്ചയിൽ ഒരു വട്ടം സ്ക്രബ്ബ്‌ ചെയ്യാം. കാപ്പി പൊടിയില്‍ ഒരു നുള്ള് പഞ്ചസാരയും അല്‍പ്പം ചെറുപയര്‍ പൊടിയും ചേര്‍ത്ത് സക്രബ് ചെയ്യാം. ശരീരത്തില്‍ എണ്ണതേച്ച് കുളിക്കുന്നതും, സോപ്പിന് പകരം കടലമാവോ പയറുപ്പൊടിയോ ഉപയോഗിക്കുന്നതും എണ്ണമയം ശരീരത്തിൽ നിലനിർത്താൻ സഹായിക്കും.

അന്തരീക്ഷത്തിൽ ഈര്പ്പം നിലനിൽക്കുന്നതിനാൽ മോയിസ്ചറൈസര്‍ ഉപയോഗിക്കാൻ മറക്കരുത്. ചർമ്മത്തിലെ വെള്ള പാടുകൾ ഒഴിവാക്കാൻ ജെൽ ബെയ്‌സഡ് ക്രീമുകൾ ഉപയോഗിക്കുക. ഉറങ്ങാന്‍ പോവുന്നതിന് മുന്‍പ് മേക്കപ്പ് ഒഴിവാക്കാന്‍ മറക്കരുത്. അതിനായി വൈറ്റ് വൈപ്പുകള്‍ ഉപയോഗിക്കാം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top