Advertisement

ഉത്തര്‍പ്രദേശില്‍ ജനസംഖ്യാ നിയന്ത്രണ ബില്‍; രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ല

July 10, 2021
1 minute Read

ജനസംഖ്യാ നിയന്ത്രണ ബില്ലിന്റെ കരട് പാസാക്കി ഉത്തര്‍പ്രദേശ്. ഇതുപ്രകാരം സംസ്ഥാനത്ത് രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവരെ സര്‍ക്കാരിന്റെ ആനുകൂല്യങ്ങളില്‍ നിന്നും തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനും വിലക്കും. സര്‍ക്കാര്‍ ജോലിക്ക് അപേക്ഷിക്കുന്നതില്‍ നിന്നും ബില്‍ ജനങ്ങളെ വിലക്കും. അതേസമയം റേഷന്‍ കാര്‍ഡ് നാല്‌പേര്‍ക്കായി ബില്‍ പരിമിതപ്പെടുത്തുന്നുണ്ട്.

സംസ്ഥാന നിയമകാര്യ കമ്മിഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് എ എന്‍ മിത്തലാണ് ബില്ലിന്റെ കരട് രൂപം പുറത്തുവിട്ടത്. രണ്ട് കുട്ടികള്‍ ഉള്ളവര്‍ക്ക് നിരവധി സഹായങ്ങളും സംസ്ഥാന സര്‍ക്കാര്‍ ബില്ലില്‍ പരാമര്‍ശിക്കുന്നുണ്ട്. രണ്ട് കുട്ടികളുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് സര്‍വീസില്‍ രണ്ട് ഇന്‍ക്രിമെന്റുകള്‍ അധികം നല്‍കാന്‍ ബില്‍ ശുപാര്‍ശ ചെയ്യുന്നു. സര്‍ക്കാര്‍ സര്‍വീസില്‍ ഇല്ലാത്തവരാണെങ്കില്‍ വെള്ളം, വൈദ്യുതി, വീട് നികുതി, വീട് നിര്‍മിക്കാനായി എടുക്കുന്ന ലോണുകള്‍ എന്നിവയില്‍ ഇളവ് ലഭിക്കും. ദേശീയ പെന്‍ഷന്‍ പദ്ധതിയില്‍ നിന്ന് പ്രത്യേക പ്രൊവിഡന്റ് ഫണ്ടും ലഭിക്കും. ഒരു മകനോ മകളോ ഉള്ളവര്‍ക്കും നിരവിധ സഹായങ്ങള്‍ ശുപാര്‍ശ ചെയ്യുന്നതാണ് പുതിയ കരട്.
അസമില്‍ കഴിഞ്ഞ മാസം ബിജെപി സര്‍ക്കാര്‍ ജനസംഖ്യാ നിയന്ത്രണ ബില്‍ മുന്നോട്ടുവച്ചിരുന്നു.

Story Highlights: Utharpradesh, population control bill

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top