കിറ്റെക്സിനെ കർണാടകയിലേക്ക് സ്വാഗതം ചെയ്ത കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ

കിറ്റെക്സിനെ കർണാടകയിലേക്ക് സ്വാഗതം ചെയ്ത കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. കിറ്റെക്സ് എം ഡി സാബു ജേക്കബുമായി സംസാരിച്ചു. കിറ്റെക്സിന് എല്ലാ വിധ പിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ ട്വീറ്റ് ചെയ്തു.
ആയിരക്കണക്കിന് മലയാളികൾക്ക് തൊഴിൽ നൽകുന്ന വ്യവസായത്തിന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തതായും കർണാടകയിൽ നിക്ഷേപത്തിനുള്ള അവസരം വാഗ്ദാനം ചെയ്തതായും കേന്ദ്രമന്ത്രി രാജീവ് ചന്ദ്ര ശേഖരൻ ട്വീറ്റ് ചെയ്തിട്ടുണ്ട്.
തെലങ്കാനയില്‍ നിക്ഷേപിച്ചാല്‍ മനസമാധാനത്തോടെ വ്യവസായം നടത്താന്‍ അന്തരീക്ഷം ഒരുക്കുമെന്നും രാമറാവു പറഞ്ഞു. തെലങ്കാനയില്‍ ആദ്യഘട്ടത്തില്‍ ആയിരം കോടി രൂപയുടെ പദ്ധതിയാണ് കിറ്റക്‌സ് പ്രഖ്യാപിച്ചിരിക്കുന്നത്.
Spoke to Mr Sabu Jacob of Kitex and offered him all support for his industry that provides employment to thousands of Malayalees in Kerala.
— Rajeev Chandrasekhar ?? (@rajeev_mp) July 10, 2021
Have also offered opportunity of investments in Karnataka with full support of CM @BSYBJP @narendramodi @AmitShah @JPNadda @blsanthosh
അതിനിടെ പരിശോധനകളുടെ പേരില്‍ ബുദ്ധിമുട്ടിക്കില്ലെന്ന് കിറ്റക്സ് ഗ്രൂപ്പിന് തെലങ്കാന വ്യവസായ വകുപ്പ് മന്ത്രി കെ ടി രാമറാവു ഉറപ്പ് നൽകിയിരിക്കുകയാണ്. പ്രാദേശിക രാഷ്ട്രീയക്കാരുടെതടക്കമുള്ള ശല്യങ്ങളോ ഉപദ്രവങ്ങളോ ഉണ്ടാവില്ല.
Story Highlights: Rajeev Chandrasekhar , Kitex , Sabu Jacob
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here