Advertisement

മര്‍ദിക്കുന്ന രീതി പൊലീസ് സ്വീകരിക്കാന്‍ പാടില്ല; മലപ്പുറത്ത് മാധ്യമപ്രവര്‍ത്തകനെ മര്‍ദിച്ചതില്‍ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി

July 10, 2021
Google News 1 minute Read

മലപ്പുറത്ത് മാധ്യമപ്രവര്‍ത്തകന് നേരെയുണ്ടായ പൊലീസ് മര്‍ദനത്തില്‍ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ മര്‍ദനത്തിന്റെ രീതി സ്വീകരിക്കാന്‍ പാടില്ലെന്നാണ് സര്‍ക്കാര്‍ നിലപാടെന്നും മുഖ്യമന്തി വ്യക്തമാക്കി. മലപ്പുറത്തെ വിഷയത്തില്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ എന്ന മാധ്യമ പ്രവര്‍ത്തരുടെ ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

‘ഇത്തരം നിലപാട് പരസ്യമായി സര്‍ക്കാര്‍ സ്വീകരിക്കുമ്പോള്‍ അതില്‍ ആക്ഷേപം ഉണ്ടാവുക സ്വാഭാവികമാണ്. മലപ്പുറത്തുണ്ടായ സംഭവത്തില്‍ പരിശോധന നടത്തി നടപടി സ്വീകരിക്കും’. അദ്ദേഹം പറഞ്ഞു. ജൂലൈ എട്ടിനാണ് മലപ്പുറം പുറത്തൂരില്‍ പ്രസ്‌ക്ലബ് സെക്രട്ടറി കെ പി എം റിയാസിന് പൊലിസ് മര്‍ദനമേറ്റത്. തിരൂര്‍ സിഐ ഫര്‍സാദിന്റെ നേതൃത്വത്തിലാണ് മര്‍ദിച്ചത്. പ്രകോപനമില്ലാതെയാണ് ആക്രമണമുണ്ടായതെന്നും സിഐക്കെതിരെ നടപടിയെടുക്കണമെന്നും കെയുഡബ്ല്യുജെ ആവശ്യപ്പെട്ടിരുന്നു.

Story Highlights: pinarayi vijayan, kerala police

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here