വണ്ടിപ്പെരിയാര്‍ സംഭവം: മലയാളികള്‍ക്കുണ്ടായത് വലിയ ക്ഷതം; സുരേഷ്ഗോപി

വണ്ടിപ്പെരിയാര്‍ പീഡന കൊലപാതകം കേരളത്തിന്റെ മാനംകെടുത്തിയ അതിനീചമായ പ്രവർത്തിയെന്ന് സുരേഷ് ഗോപി എം പി. വാളയാര്‍ ഉള്‍പ്പടെയുളള സംഭവങ്ങള്‍ സാമൂഹിക ജീവിതത്തില്‍ അനുവദനീയമാണോയെന്ന് ചോദിച്ച അദ്ദേഹം ഇതിനുപിന്നില്‍ ഏത് രാഷ്ട്രീയക്കാരനായാലും ഒടുക്കിയിരിക്കണമെന്ന് പറഞ്ഞു. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
പണ്ട് കലുങ്കിന്റെ പുറത്തിരിക്കുന്ന നാട്ടിന്‍പുറത്തുകാരുണ്ടായിരുന്നു. അവര്‍ ആരേയും കടന്നുപിടിച്ചിരുന്നില്ല. ഇന്ന് ചാരായത്തിനൊപ്പം കഞ്ചാവ് കയറിയപ്പോ അച്ഛനേയും അമ്മയേയും പെങ്ങളേയും ഭാര്യയേയും ഒന്നും തിരിച്ചറിയാന്‍വയ്യാതായി പോയി. പെണ്ണെന്ന് പറയുന്നത് ഒരു ഉത്പന്നത്തിന്റെ ഭാഗമായി പോയെന്നും അദ്ദേഹം പറഞ്ഞു.
നിയമമുണ്ടെങ്കിലും അതിന്റെ നിര്‍വ്വഹണത്തില്‍ നമ്മള്‍ ലാഞ്ഛന കാട്ടുന്നു. കേരളത്തിന് മുഴുവന്‍ ഇത്തരം സംഭവങ്ങള്‍ ക്ഷതമാണ് ഏല്‍പ്പിക്കുന്നത്. പെണ്‍കുട്ടിയുടെ കുടുംബത്തിന് നഷ്‌ടവും വേദനയുമാണെങ്കില്‍ നമ്മള്‍ മലയാളികള്‍ക്ക് ഇത് ക്ഷതമാണുണ്ടാക്കിയെന്നും സുരേഷ്ഗോപി അഭിപ്രായപ്പെട്ടു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here