തീവ്രവാദ ഫണ്ടിങ് കേസ്; ജമ്മു കശ്മീരില്‍ എന്‍ഐഎ റെയ്ഡില്‍ 6 പേര് അറസ്റ്റില്‍

തീവ്രവാദ ഫണ്ടിംഗ് കേസുമായി ബന്ധപ്പെട്ട് ജമ്മു കശ്മീരില്‍ വ്യാപക എന്‍ഐഎ റെയ്ഡ്. അനന്ത് നഗിലെ ഏറ്റുമുട്ടലില്‍ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് എന്‍ഐഎ റെയ്ഡ്. റെയ്ഡില്‍ ശ്രിനഗറില്‍ നിന്ന് ഒരാളെയും അനന്ത് നഗില്‍ നിന്ന് അഞ്ച് പേരെയും അറസ്റ്റുചെയ്തു. ചോദ്യം ചെയ്യലിനായി കൂടുതല്‍ പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്നാണ് സൂചന.
തീവ്രവാദികള്‍ക്ക് സഹായം നല്‍കിയെന്നാരോപിച്ച് കഴിഞ്ഞ ദിവസം 11 സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ജമ്മു കശ്മീര്‍ ഭരണകൂടം പുറത്താക്കിയിരുന്നു. തീവ്രവാദികള്‍ക്ക് ഫണ്ട് നല്കിയവര്, പണത്തിന്റെ ഉറവിടം, പണം കൈമാറിയ രീതി തുടങ്ങിയ വിവരങ്ങള്‍ വ്യക്തമായിട്ടുണ്ടന്നും ഹിസ്ബുല്‍ മുജാഹിദീന്‍ വേണ്ടിയാണ് ധനശേഖരണം നടന്നതെന്നും എന്‍ഐഎ വെളിപ്പെടുത്തി. റെയ്ഡ് പുരോഗമിക്കുകയാണ്.
Story Highlights: NIA raid, jammu kashmir
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here