Advertisement

കഴിഞ്ഞ 5 മാസത്തിനിടെ പീഡനത്തിനിരയായത് 627 കുട്ടികൾ; പൊലീസിന്റെ ഞെട്ടിക്കുന്ന കണക്ക്

July 11, 2021
1 minute Read
627 kids sexually abused in past five months

കുട്ടികൾക്കെതിരായ കുറ്റകൃത്യങ്ങൾ വർധിക്കുന്നതായി പൊലീസിന്റെ പുതിയ കണക്ക്. സംസ്ഥാനത്ത് കഴിഞ്ഞ 5 മാസത്തിനിടെ ബലാത്സംഗത്തിനിരയായത് 627 കുട്ടികളാണെന്നാണ് പുറത്ത് വരുന്ന കണക്ക്.

2021 ജനുവരി മുതൽ മെയ് മാസം വരെയുള്ള പൊലീസിന്റെ പുതിയ കണക്കാണ് പുറത്തു വിട്ടത്. ഈ കാലയളവിൽ മാത്രം 15 കുട്ടികളാണ് കൊല്ലപ്പെട്ടത്. 89 കുട്ടികൾ തട്ടികൊണ്ട് പോകലിന് ഇരയായി. കുട്ടികൾക്കെതിരായ കുറ്റകൃത്യങ്ങളിൽ ആകെ രജിസ്റ്റർ ചെയ്ത കേസുകളഉടെ എണ്ണം 1639 ആണ്.

കഴിഞ്ഞ ഒന്നരവർഷത്തിനിടെ 43 കുട്ടികളാണ് കൊല്ലപ്പെട്ടതെന്നും കണക്കുകളിൽ വ്യക്തമാക്കുന്നു. അഞ്ച് വയസിന് താഴെയുള്ള കുഞ്ഞുങ്ങൾ പോലും ലൈംഗിക വൈകൃതത്തിന് ഇരയായെന്നും പൊലീസ് പുറത്തുവിട്ട കണക്കിൽ ചൂണ്ടിക്കാട്ടുന്നു.

Story Highlights: 627 kids sexually abused in past five months

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top