സുന്ദരന്‍ നമ്പ്യാരുടെ ആത്മഹത്യ; മകനും ഭാര്യക്കുമെതിരെ ഗാര്‍ഹിക പീഡനത്തിന് പരാതി

കണ്ണൂര്‍ കണ്ണപുരം ആയിരംതെങ്ങില്‍ സുന്ദരന്‍ നമ്പ്യാര്‍ (70) ആത്മഹത്യ ചെയ്ത സംഭവത്തില്‍ മകനും ഭാര്യയ്ക്കുമെതിരെ പരാതിയുമായി മരിച്ചയാളുടെ ഭാര്യ രംഗത്ത്. ഗാര്‍ഹിക പീഡനമാണ് മരണത്തിലേക്ക് നയിച്ചതെന്നും ഉത്തരവാദികള്‍ക്കെതിരെ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിരിക്കുകയാണ് കുടുംബം.
കഴിഞ്ഞ ഏപ്രില്‍ 12നാണ് സുന്ദരന്‍ നമ്പ്യാര്‍ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്തത്. സ്വത്തുക്കള്‍ ഭാഗം വച്ചതിന് ശേഷം മകനും ഭാര്യയും ചേര്‍ന്ന് മാനസികമായി പീഡിപ്പിച്ചെന്നും ഇതാണ് ആത്മഹത്യക്ക് കാരണമായതെന്നും ബന്ധുക്കള്‍ ആരോപിച്ചു. മരിക്കുന്നതിന് മുന്‍പ് എഴുതിവച്ച കുറിപ്പില്‍ പോലും മരണകാരണമായവരെ കുറിച്ച് എഴുതിയിട്ടും നടപടി ഉണ്ടായില്ലെന്നും ആരോപണമുണ്ട്.
Story Highlights: domestic violence
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here