ഇതേ ദിവസം അഞ്ച് വർഷങ്ങൾക്കു മുൻപ് ക്രിസ്ത്യാനോയ്ക്ക് യൂറോ കപ്പ്; ഇന്ന് മെസിയ്ക്ക് കോപ്പ

സമകാലിക ഫുട്ബോളിലെ ഏറ്റവും പ്രതിഭാധനരായ രണ്ട് താരങ്ങളാണ് ലയണൽ മെസിയും ക്രിസ്ത്യാനോ റൊണാൾഡോയും. ക്രിസ്ത്യാനോ 2016ൽ യൂറോ കപ്പ് നേടിക്കൊണ്ട് രാജ്യത്തിനായും ഒരു സുപ്രധാന കിരീടമുയർത്തി. എന്നിട്ടും മെസിക്ക് ഒരു രാജ്യാന്തര കിരീടം അന്യമായി നിന്നു. ഒടുവിൽ, കൃത്യം അഞ്ച് വർഷങ്ങൾക്കു ശേഷം മെസി കോപ്പ അമേരിക്കയിലൂടെ ആദ്യ രാജ്യാന്തര ട്രോഫി നേടുകയാണ്. ഈ രണ്ട് പേരുടെ നേട്ടത്തിലും കൗതുകം നിറഞ്ഞ ചില സമാനതകളുണ്ട്.
ഇതേ ദിവസം തന്നെയാണ് ക്രിസ്ത്യാനോ യൂറോ കപ്പ് നേടിയത്. 2016 ജൂലൈ 10. ഫ്രാൻസിനെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കി ക്രിസ്ത്യാനോ യൂറോ കപ്പ് ഉയർത്തി. അർജൻ്റീനയുടെ കിരീടധാരണവും ജൂലൈ 10ന് തന്നെയാണ്. അർജൻ്റീനയിൽ ഇന്നലെ നടന്ന മത്സരം നമ്മൾ കണ്ടത് ഇന്നാണെന്ന് മാത്രം. ബ്രസീലിനെ കീഴടക്കിയത് ഏകപക്ഷീയമായ ഒരു ഗോളിന് തന്നെ.
ഇനി അർജൻ്റീനയ്ക്കായി ഏഞ്ചൽ ഡി മരിയ ഗോൾ നേടിയത് 21ആം മിനിട്ടിൽ. ഗോളിലേക്കുള്ള വഴി ഒരുക്കിയത് റോഡ്രിഗോ ഡി പോൾ. ഡി മരിയയുടെ ജഴ്സി നമ്പർ 11. ഡി പോളിൻ്റേത് ഏഴ്. ഇതിലെ അക്കങ്ങൾ മാത്രമെടുത്താൽ 21-7-11 എന്ന് കിട്ടും. ഇന്നത്തെ തീയതി. 11-7-2021!
Story Highlights: argentina copa america victory coincident
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here