ഡല്‍ഹിയില്‍ കൂടുതൽ ഇളവ്; ഓഡിറ്റോറിയം അസംബ്ലി ഹാളുകള്‍ക്ക് പ്രവർത്തിക്കാം

കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതൽ ഇളവ് അനുവദിച്ച് ഡല്‍ഹി സര്‍ക്കാര്‍. ഓഡിറ്റോറിയങ്ങള്‍ക്കും അസംബ്ലി ഹാളുകള്‍ക്കും പ്രവര്‍ത്തിക്കാം. സ്കൂളുകള്‍, കോളജുകള്‍, അക്കാദമി ട്രെയിനിങ് സെന്‍ററുകള്‍ എന്നിവ തുറക്കാമെന്നും സര്‍ക്കാര്‍ അറിയിച്ചു.
സ്കൂളുകളിലും കോളജുകളിലും അധ്യാപകര്‍ക്ക് മാത്രമായിരിക്കും പ്രവേശനം. പ്രവേശിക്കാവുന്ന ആളുകളുടെ എണ്ണം 50 ശതമാനമാക്കി നിജപ്പെടുത്തിയിട്ടുണ്ട്. അതേസമയം, സ്വിമ്മിങ് പൂളുകള്‍, സിനിമ തിയറ്ററുകള്‍, എന്‍റര്‍ടെയിന്‍മെന്‍റ് ആന്‍ഡ് അമ്യൂസ്മെന്റ് പാര്‍ക്കുകള്‍, സ്പാ എന്നിവ അടഞ്ഞു കിടക്കും.
സാമൂഹികവും രാഷ്ട്രീയവുമായ കുടിച്ചേരലുകള്‍ക്കും വിലക്കുണ്ട്. കൊവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് ഏപ്രില്‍ 20നാണ് ഡല്‍ഹിയില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. ആറാഴ്ചക്ക് ശേഷമാണ് ഇളവ് അനുവദിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here