Advertisement

പ്രശ്‌നങ്ങൾ ഇല്ലെങ്കില്‍ സന്തോഷം ആസ്വദിക്കാന്‍ കഴിയില്ല; ഇന്ധന വിലവർധനവിനെ ന്യായീകരിച്ച്‌ മധ്യപ്രദേശ് മന്ത്രി

July 11, 2021
0 minutes Read

ഇന്ധന വിലവർധനവിനെ ന്യായീകരിച്ച്‌ മധ്യപ്രദേശ് മന്ത്രി. പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോഴെ നമുക്ക് സന്തോഷം ആസ്വദിക്കാന്‍ കഴിയുമെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. ഇന്ധനവില വര്‍ധനവിനെ കുറിച്ച്‌ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഓം പ്രകാശ് സക്ലേച്ച.

പ്രശ്‌നങ്ങളൊന്നുമില്ലെങ്കില്‍ നമുക്ക് സന്തോഷം ആസ്വദിക്കാന്‍ കഴിയില്ല. അതുകൊണ്ട് പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോഴെ സന്തോഷം നമുക്ക് മനസിലാക്കാന്‍ കഴിയുകയുള്ളു. പ്രധാനമന്ത്രി ഇന്ധനവില പിടിച്ചുനിര്‍ത്താന്‍ നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ മാധ്യമങ്ങള്‍ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ഒരു പഴയ പാര്‍ട്ടി പോളിയോ വാക്‌സിന്‍ എടുക്കാന്‍ 40 വര്‍ഷത്തോളം എടുത്തുവെന്നും എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയിലൂടെ കൊവിഡ് വാക്‌സിന്‍ ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ ലഭ്യമാക്കാന്‍ സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top