Advertisement

കൊടകര കേസ്; കെ സുരേന്ദ്രൻ ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകും

July 11, 2021
Google News 0 minutes Read

കൊടകര കുഴല്‍പ്പണകേസുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ബുധനാഴ്ച അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകും. തൃശൂരില്‍ രാവിലെ പത്തരക്കാണ് ചോദ്യം ചെയ്യലിനായെത്തുക. കുഴല്‍പ്പണ കേസ് വിവാദത്തില്‍ ബിജെപി പ്രതിരോധത്തിലായിരിക്കെയാണ് സംസ്ഥാന അധ്യക്ഷന്‍ ചോദ്യം ചെയ്യലിനായി എത്തുന്നത്.

കൊടകര കേസുള്‍പ്പെടെ ഏത് കേസിലും ഹാജരാകുമെന്നും മടിയില്‍ കനമില്ലാത്തതിനാല്‍ ഭയമില്ലെന്നും രാവിലെ വാര്‍ത്തസമ്മേളനത്തില്‍ സുരേന്ദ്രന്‍ വ്യക്തമാക്കിയിരിന്നു. സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സരിത്തിന് മേല്‍ ബിജെപി നേതാക്കള്‍ക്കെതിരെ മൊഴി നല്‍കാന്‍ ജയില്‍ ഉദ്യോഗസ്ഥര്‍ സമ്മര്‍ദ്ദം ചെലുത്തിയത് ഭരണ സംവിധാനത്തിന്‍റെ ദുരുപയോഗമെന്ന് കെ സുരേന്ദ്രന്‍ ആരോപണം ഉയര്‍ത്തുകയും ചെയ്തു.

നേരത്തെ ആറിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയെങ്കിലും പാര്‍ട്ടി ഭാരവാഹി യോഗം നടക്കുന്നതിനാല്‍ സുരേന്ദ്രന്‍ അന്വേഷണസംഘത്തിന് മുന്നില്‍ എത്തിയില്ല. കൊടകരയില്‍ വാഹനാപകടം സൃഷ്ടിച്ച്‌ 3.5 കോടി രൂപ കവര്‍ച്ച നടത്തിയെന്നതാണ് കേസ്. ബി.ജെ.പി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിച്ച പണമാണെന്നാണ് പൊലിസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here