Advertisement

പാലക്കാട് കോയമ്പത്തൂർ ബോണ്ട് സർവ്വീസ് നാളെ മുതൽ; മന്ത്രി ആന്റണി രാജു

July 11, 2021
0 minutes Read

കൊവിഡ് കാരണം നിർത്തിവെച്ചിരുന്ന പാലക്കാട് കോയമ്പത്തൂർ ബോണ്ട് സർവ്വീസുകൾ നാളെ മുതൽ പുനരാരംഭിക്കുമെന്ന് ​ഗതാ​ഗതമന്ത്രി ആന്റണി രാജു അറിയിച്ചു. കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് നൽകിയ സാഹചര്യത്തിൽ കെഎസ്ആർടിസി അന്തർ സംസ്ഥാന സർവ്വീസുകൾ തിരുവനന്തപുരത്ത് നിന്നും ഞാറാഴ്ച വൈകുന്നേരം മുതലും മറ്റുള്ള സ്ഥലങ്ങളിൽ നിന്നും തിങ്കളാഴ്ച രാവിലെ മുതലും തുടങ്ങാൻ ഇരുന്ന സമയത്താണ് കോയമ്പത്തൂരിലേക്ക് സർവ്വീസ് നടത്താൻ കോയമ്പത്തൂർ കളക്ടർ താൽക്കാലിക അനുമതി നൽകിയത്.

ഇതിന്റെ അടിസ്ഥാനത്തിൽ പാലക്കാട് യൂണിറ്റിൽ നിന്നും ഓപ്പറേറ്റ് ചെയ്തിരുന്ന 3 കോയമ്പത്തൂർ ബോണ്ട് സർവ്വീസുകളാണ് നാളെ മുതൽ ആരംഭിക്കുക. കൃത്യമായ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും എല്ലാ സർവ്വീസുകളും ആരംഭിക്കുന്നതെന്നും യാത്രാക്കാരുടെ ആവശ്യത്തിനനുസരിച്ച് കൂടുതൽ സർവ്വീസുകൾ നടത്തുമെന്നും മന്ത്രി അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top