Advertisement

സമ്പൂർണ ബജറ്റ് പാസാക്കുന്നതിനുള്ള നിയമസഭാ സമ്മേളനത്തിന് 22ന് തുടക്കം

July 11, 2021
Google News 1 minute Read

സമ്പൂർണ ബജറ്റ് പാസാക്കുന്നതിനായുള്ള നിയമസഭാ സമ്മേളനത്തിന് 22ാം തീയതി തുടക്കമാകും. നേരത്തെ 21ന് തുടങ്ങണമെന്നായിരുന്നു മന്ത്രിസഭായോഗം ഗവർണറോട് ശുപാർശ ചെയ്തിരുന്നത്. എന്നാൽ അന്ന് ബലിപെരുനാൾ ആയതുകൊണ്ടാണ് സമ്മേളനം ഒരുദിവസം നീട്ടിയത്.

ഒരുമാസത്തോളം നീണ്ടു നിൽക്കുന്ന സമ്മേളനത്തിൽ കാലാവധി കഴിഞ്ഞ വിവിധ ഓർഡിൻസുകൾ നിയമമാക്കും. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങളും കരിപ്പൂർ സ്വർണക്കടത്തുമടക്കമുള്ള വിവാദ വിഷയങ്ങൾ പ്രതിപക്ഷം സഭയിൽ ഉന്നയിക്കും.

Story Highlights: legislative assembly

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here