Advertisement

അസമത്വത്തിനുള്ള പ്രധാന കാരണം ജനസംഖ്യാ വര്‍ധനവ്; യോഗി ആദിത്യനാഥ്

July 11, 2021
Google News 0 minutes Read

സമൂഹത്തിലെ അസമത്വത്തിനുള്ള പ്രധാന കാരണം ജനസംഖ്യാ വര്‍ധനവാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പുരോഗമന സമൂഹത്തിന്റെ അടയാളമാണ് ജനസംഖ്യാ നിയന്ത്രണം. ജനസംഖ്യാ വര്‍ധനവ് മൂലമുണ്ടാകുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ബോധവാന്മാരുന്നതിന് നമുക്ക് പ്രതിജ്ഞയെടുക്കാമെന്നും അദ്ദേഹം പറഞ്ഞു.

ലോകജനസംഖ്യ ദിനത്തോടനുബന്ധിച്ചാണ് യോഗിയുടെ പ്രസ്താവന. ജനസംഖ്യാ വര്‍ധന കാരണമുണ്ടാകുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ബോധവത്കരണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസമാണ് ജനസംഖ്യ നിയന്ത്രിക്കുന്നതിനായി ഉത്തര്‍പ്രദേശ് ജനസംഖ്യ ബില്‍ 2021 കരട് പുറത്തുവിട്ടത്. കരട് പ്രകാരം രണ്ടിലധികം കുട്ടികളുണ്ടാകുന്നവര്‍ക്ക് നിരവധി സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നഷ്ടമാകും. അതേസമയം, രണ്ടിലധികം കുട്ടികള്‍ പാടില്ലെന്ന് നിയമം അനുശാസിക്കുന്നില്ലെന്ന് നിയമ കമ്മീഷന്‍ ചെയര്‍മാന്‍ ആദിത്യ മിത്തല്‍ പറഞ്ഞു

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here