Advertisement

വിജയാഹ്ലാദം കുടുംബവുമായി വിഡിയോ കോളിലൂടെ പങ്കുവച്ച് മെസി

July 11, 2021
Google News 3 minutes Read
Messi Shares Emotional Winning Moments With Family On Video Call

കൊപ്പ അമേരിക്ക കപ്പ് സ്വന്തമാക്കിയ മെസി വിജയാഹ്ലാദം കുടുംബവുമായി വിഡിയോ കോളിലൂടെ പങ്കുവയ്ക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. കോപ്പ അമേരിക്കയുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിലാണ് ഈ ഹൃദയം തൊടുന്ന വിഡിയോ പങ്കുവച്ചിരിക്കുന്നത്.

‘എന്തൊരു നിമിഷമാണ് ഇത്’ എന്ന തലക്കെട്ടോടെയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. ലക്ഷക്കണക്കിന് ആരാധകരാണ് മണിക്കൂറുകൾക്കം തന്നെ വിഡിയോ കണ്ടത്.

വിഡിയോ :

1993 ന് ശേഷം ആദ്യമായാണ് അർജന്റീന കോപ്പ അമേരിക്ക കിരീടം ഉയർത്തുന്നത്. അവസാന രണ്ട് തവണ കോപ്പയിൽ ഏറ്റുമുട്ടിയപ്പോഴും ജയം ബ്രസീലിനൊപ്പം നിന്നു. രണ്ട് തവണയും സമകാലിക ഫുട്‌ബോളിലെയും ഫുട്‌ബോൾ ചരിത്രത്തിലെയും ഏറ്റവും മികച്ച താരങ്ങളിൽ പെട്ട ലയണൽ ആന്ദ്രേസ് മെസി പരാജിതനായി തലകുനിച്ചുനിന്നു. ആ ശിരസാണ് ഇപ്പോൾ ഫുട്‌ബോൾ പ്രേമികളുടെ ഹൃദയതാളത്തിനൊപ്പം വാനോളമുയർന്നത്.

Read Also : കണ്ണ് നിറഞ്ഞ് നെയ്മർ; വാരിപ്പുണർന്ന് മെസ്സി; കളിക്കളത്തിൽ വികാരനിർഭര മുഹൂർത്തം; വിഡിയോ

അർജന്റീന ആരാധകർ മാത്രമല്ല, ബ്രസീൽ ഫാൻസ് പോലും കപ്പ് മെസി ഉയർത്തിയെങ്കിൽ എന്ന് ആഗ്രഹിച്ചിട്ടുണ്ട്. കായിക ലോകം ഒന്നടങ്കം കാത്തിരുന്ന സ്വപ്‌ന മുഹൂർത്തത്തിനാണ് 2021ൽ മാറക്കാന സാക്ഷിയായത്.

Story Highlights: Messi Shares Emotional Winning Moments With Family On Video Call

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here