‘ഇനി ഹൈറേഞ്ചിലെ ഏലക്കാടുകൾ പൂക്കുന്നത് നീലയും വെള്ളയും കളറിൽ ആയിരിക്കും’ മിഥുൻ മനുവലിന് മറുപടിയുമായി എംഎംമണി

കോപ്പ അമേരിക്ക ഫൈനലിൽ അർജന്റീനയുടെ വിജയം മുൻ മന്ത്രി എംഎം മണിയും ആഘോഷിച്ചു.സോഷ്യൽ മീഡിയയിൽ അദ്ദേഹം പങ്കുവെച്ച പോസ്റ്റുകളും ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന് സംവിധായകൻ മിഥുൻ മാനുവൽ നൽകിയ കമന്റും അതിനുള്ള മറുപടിയുമാണ് വൈറലായിരിക്കുന്നത്.
‘നമ്മളെ അനാവശ്യമായി ചൊറിയാൻ വന്നാ നമ്മളങ്ങ് കേറി മാന്തും. അല്ല പിന്നെ’ എന്ന് എംഎം മണി മത്സരത്തെ വിലയിരുത്തികൊണ്ട് പങ്കുവെച്ച പോസ്റ്റിന് താഴെ മിഥുൻ മാനുവൽ തോമസ് ”ദതാണ്’ എന്ന കമന്റ് പങ്കുവെച്ചു. പിന്നാലെ മിഥുൻ സംവിധാനം ചെയ്ത ആട് സിനിമയിലെ രസകരമായ മറുപടിയുമായി എംഎം മണി എത്തി.
‘ഇനി ഹൈറേഞ്ചിലെ ഏലക്കാടുകൾ പൂക്കുന്നത് നീലയും വെള്ളയും കളറിൽ ആയിരിക്കും പിപി ശശി’ എന്നാണ് എംഎം മണിയുടെ മറുപടി. മിഥുന് പുറമെ നിരവധിപ്പേർ എംഎം മണിയുടെ പോസ്റ്റിന് താഴെ കമന്റുകളുമായി എത്തിയിരുന്നു. മിക്കവർക്കും അദ്ദേഹം രസകരങ്ങളായ മറുപടികളും നൽകിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here