Advertisement

ബംഗാൾ ഉൾകടലിൽ ആന്ധ്രാ-ഒഡിഷ തീരത്തിനടുത്തായി ന്യുനമർദ്ദം രൂപപ്പെട്ടു

July 11, 2021
Google News 1 minute Read
new depression formed in andhra odisha coast

ബംഗാൾ ഉൾകടലിൽ ആന്ധ്രാ-ഒഡിഷ തീരത്തിനടുത്തായി ന്യുനമർദ്ദം രൂപപ്പെട്ടു. അറബികടലിൽ കാലവർഷക്കാറ്റ് ശക്തമായി തുടരുന്നതിനാൽ കേരളത്തിൽ അടുത്ത് 5 ദിവസവും ശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

വടക്കൻ കേരളത്തിൽ മഴ കനത്തേക്കും. തിരുവനന്തപുരം കൊല്ലം ഒഴികെയുള്ള 12 ജില്ലകളിൽ മഴമുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു.

കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും മണിക്കൂറിൽ പരമാവധി 60 കിമി വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. കേരളലക്ഷദ്വീപ് കർണാടക തീരങ്ങളിൽ നിന്ന്ബുധനാഴ്ച്ച വരെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

Story Highlights: depression, rain

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here