പവർ കട്ട് ഉണ്ടാവില്ല; 300 യൂണിറ്റ് സൗജന്യ വൈദ്യുതി; ഉത്തരാഖണ്ഡിന് കെജ്‌രിവാളിന്റെ ഉറപ്പ്

ഉത്തരാഖണ്ഡിലെ ജനങ്ങള്‍ക്ക് നാല് വാഗ്ദാനങ്ങളുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. സൗജന്യ വൈദ്യുതി വിതരണം അടക്കമുള്ള പ്രഖ്യാപനങ്ങളാണ് ഉത്തരാഖണ്ഡ് സന്ദര്‍ശിച്ച ശേഷം കെജ്‌രിവാള്‍ നടത്തിയത്. 2022-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടായിരുന്നു ഡല്‍ഹി മുഖ്യമന്ത്രിയുടെ സന്ദര്‍ശനം.
എ എ പി അധികാരത്തില്‍ എത്തിയാല്‍ സംസ്ഥാനത്തെ എല്ലാ കുടുംബങ്ങള്‍ക്കും സൗജന്യമായി 300 യൂണിറ്റ് വൈദ്യുതി വീതം വിതരണം ചെയ്യും എന്നതാണ് പ്രധാന വാഗ്ദാനം. എല്ലാവരുടെയും പഴയ വൈദ്യുതി ബില്ലുകള്‍ എഴുതിത്തള്ളും. സംസ്ഥാനത്ത് പവർ കട്ടുണ്ടാവില്ലെന്നും അദ്ദേഹം ഉറപ്പ് നല്‍കി.
കഴിഞ്ഞ 20 വർഷമായി ഉത്തരാഖണ്ഡിൽ ബി ജെ പിയും കോൺഗ്രസും കസേരയ്ക്ക് വേണ്ടി മാത്രമാണ് പോരാടുന്നത്. ഈ അവസരത്തിൽ ജനങ്ങളുടെ വികസനത്തെക്കുറിച്ച് ആരാണ് ചിന്തിക്കുകയെന്നും കെജ്‌രിവാൾ ചോദിച്ചു. തന്റെ വാക്കുകള്‍ വെറും തിരഞ്ഞെടുപ്പ് സ്റ്റണ്ട് അല്ലെന്നും എല്ലാം നിറവേറ്റുമെന്നും അദ്ദേഹം പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here