ഐപിഒയ്ക്കുമുമ്പെ പേടിഎമ്മിന്റെ തലപ്പത്തുനിന്ന് ഉന്നതരുടെ കൊഴിഞ്ഞുപോക്ക്

പ്രമുഖ ഫിൻടെക് സ്റ്റാർട്ടപ്പായ പേടിഎമ്മിൽനിന്ന് ഉന്നത ഉദ്യോഗസ്ഥരുടെ കൊഴിഞ്ഞുപോക്ക്.കമ്പനി ഓഹരികളുടെ ആദ്യ പൊതുവിൽപ്പനയിലേക്ക് (ഇനീഷ്യൽ പബ്ലിക് ഓഫർ -ഐപിഒ)യിലേക്ക് നീങ്ങുന്നതിന് തൊട്ടുമുൻപാണ് ഉന്നതരുടെ രാജി.
ഐപിഒ വഴി 17000 കോടി സമാഹരിക്കാൻ ലക്ഷ്യമിട്ടാണ് കമ്പനി മുന്നോട്ട് പോകുന്നത്. അതിനിടെയാണ് കമ്പനിയുടെ പ്രസിഡന്റ് അടക്കം അഞ്ച് പേർ രാജിവെച്ചത്. പ്രസിഡന്റ് അമിത് നയ്യാറും എച്ച്ആർ വിഭാഗം തലവൻ രോഹിത് താക്കൂർ അടക്കമുള്ളവരാണ് രാജിവെച്ചിരിക്കുന്നത്.
ഗോൾഡ്മാൻ സാച്‌സിലെ എക്‌സിക്യുട്ടീവായിരുന്ന നയ്യാർ 2019ലാണ് പേടിഎം ബോർഡിൽ അംഗമായത്. പേടിഎമ്മിന്റെ ധനകാര്യം, ഇൻഷുറൻസ് എന്നീ മേഖലകൾക്ക് തുടക്കമിടാൻ ചുക്കാൻപിടിച്ച വ്യക്തിയാണ് ഇദ്ദേഹം. ഇതോടെ പേടിഎമ്മിൽ വൈസ് പ്രസിഡന്റ് സ്ഥാനത്ത് അവശേഷിക്കുന്നത് മധുർ ഡിയോറമാത്രമാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here