ജനസംഖ്യാ നിയന്ത്രണം രാജ്യത്തെ സാമ്പത്തിക സ്ഥിതി സുസ്ഥിരമാക്കുമെന്ന് എന്‍സിപി അധ്യക്ഷന്‍ ശരദ്പവാര്‍

ഉത്തര്‍പ്രദേശില്‍ ജനസംഖ്യാ നിയന്ത്രണ ബില്ലിന്റെ കരട് പുറത്തിറക്കിയതിനുപിന്നാലെ ജനസംഖ്യാ നിയന്ത്രണത്തിന് പരോക്ഷ പിന്തുണയുമായി എന്‍സിപി അധ്യക്ഷന്‍ ശരദ്പവാര്‍. സുസ്ഥിര വികസനവും സാമ്പത്തിക സ്ഥിരതയും മികച്ച ജീവിത സാഹചര്യങ്ങളും ഉണ്ടാകുന്നതിന് ജനസംഖ്യ നിയന്ത്രണം വേണമെന്നാണ് ശരദ് പവാറിന്റെ പ്രതികരണം. രാജ്യത്തിന്റെ വരുമാനം വര്‍ധിക്കുന്നതിനും ആരോഗ്യ രംഗം മെച്ചപ്പെടുന്നതിനും ഇത് സഹായിക്കും. എല്ലാ പൗരന്മാരും ഇക്കാര്യത്തില്‍ ബോധവാന്മായിരിക്കണമെന്ന് ലോക ജനസംഖ്യാദിനമായ ഇന്ന് ശരദ് പവാര്‍ അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്ത് ജനസംഖ്യാ നിയന്ത്രണ ബില്ലിന്റെ കരട് രൂപം പുറത്തുവിട്ടതായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചത്. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ രണ്ട് കുട്ടികളില്‍ കൂടുതലുള്ളവര്‍ക്ക് അനുവദിക്കാത്തതാണ് ബില്‍.
Story Highlights: sarad pawar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here