Advertisement

കേരളത്തില്‍ ഇനി പണം മുടക്കില്ല; മുഖ്യമന്ത്രിയോട് പ്രതികരിക്കാനില്ല; സാബു ജേക്കബ്

July 11, 2021
Google News 0 minutes Read

കേരളത്തില്‍ ഇനി മുതൽ ഒരു രൂപ പോലും മുടക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് കിറ്റക്​സ്​ ഗ്രൂപ്പ്​ ചെയര്‍മാന്‍ സാബു ജേക്കബ്​. സര്‍ക്കാറുമായി ഇനിയും ചര്‍ച്ച​ക്ക്​ തയാറാണ്​. ഒരു യു.ഡി ക്ലര്‍ക്ക്​ ചര്‍ച്ചക്ക്​ വന്നാല്‍ പോലും താന്‍ സംസാരിക്കാന്‍​ തയാറാണെന്നും അദ്ദേഹം പറഞ്ഞു.

ബിസിനസിനാവശ്യമായ ഭീമമായ തുക തെലങ്കാനയില്‍ നിക്ഷേപിക്കും. ആയിരം കോടിയുടെ നിക്ഷേപമാവും ആദ്യഘട്ടത്തില്‍ നടത്തുക. തെലങ്കാന സര്‍ക്കാറുമായി വൈകാതെ കരാറുണ്ടാക്കും. രണ്ട്​ വര്‍ഷത്തിനുള്ളില്‍ പദ്ധതി യാഥാര്‍ഥ്യമാക്കും. തെലങ്കാനയില്‍ ജോലി തേടി എത്ര മലയാളികള്‍ വന്നാലും അവര്‍ക്ക്​ ജോലി നല്‍കുമെന്നും സാബു പറഞ്ഞു.

മുഖ്യമന്ത്രിക്ക് തന്നെ​ ശാസിക്കാനുള്ള അധികാരമുണ്ട്. രാഷ്​ട്രീയത്തെ കുറിച്ച്‌​ ഇപ്പോള്‍ പ്രതികരിക്കാനില്ല. അത്തരമൊരു വേദിയില്‍ അതിനെ കുറിച്ച്‌​ പ്രതികരിക്കും. കേരളത്തില്‍ 15,000ത്തോളം പേര്‍ക്ക്​ ​തൊഴില്‍ നല്‍കാനായതില്‍ അഭിമാനമുണ്ടെന്നും അ​ദ്ദേഹം കൂട്ടിച്ചേർത്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here