Advertisement

‘ഞാനൊരു സിനിമയുടെ ആശയം പറഞ്ഞപ്പോൾ പുച്ഛം; നമ്മൾ എന്നാണ് ഇതൊക്കെ കണ്ടു പഠിക്കുക’; ‘നവരസ’യെ പ്രശംസിച്ച് നിർമാതാവ്

July 11, 2021
Google News 1 minute Read

കൊവിഡിൽ പ്രതിസന്ധിയിലായ തമിഴ്‌സിനിമയെ സഹായിക്കാൻ ഒരുക്കിയ ‘നവരസ’യെ പ്രശംസിച്ച് നിർമാതാവ് ഷിബു. ജി. സുശീലൻ. നവരസ യാഥാർത്ഥ്യമാക്കിയ സംവിധായകന്മാരായ മണിരത്‌നത്തിനും ജയേന്ദ്രപഞ്ചകേശിനും അതിന് വേണ്ടി സഹകരിച്ച ആർട്ടിസ്റ്റുകൾക്കും അണിയറ പ്രവർത്തകർക്കും ഷിബു. ജി. സുശീലൻ അഭിനന്ദനമറിയിച്ചു. ഫേസ്ബുക്കിലൂടെയാണ് ഷിബു. ജി. സുശീലന്റെ പ്രതികരണം.

മലയാള സിനിമാ തൊഴിലാളികൾക്ക് സഹായത്തിനുവേണ്ടി ഒരു സിനിമയുടെ ആശയം താൻ പറഞ്ഞപ്പോൾ പുച്ഛമായിരുന്നു. പ്രാക്ടിക്കൽ ബുദ്ധിമുട്ടാകുമെന്നായിരുന്നു അഭിപ്രായം ഉയർന്നത്. ചെന്നൈ തൊഴിലാളി യൂണിയൻ കാർഡ് ഉള്ളതുകൊണ്ട് തനിക്കും ‘നവരസ’യിൽ നിന്ന് ഒരു സഹായം കിട്ടും. മലയാള സിനിമ എന്നാണ് ഇതൊക്കെ കണ്ടു പഠിക്കുകയെന്നും ഷിബു. ജി. സുശീലൻ കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

മലയാള സിനിമതൊഴിലാളികൾക്ക് സഹായത്തിനുവേണ്ടി ഒരു സിനിമയുടെ ആശയം ഞാൻ പറഞ്ഞപ്പോൾ പുച്ഛവും. പ്രാക്ടിക്കൽ ബുദ്ധിമുട്ടും.

കൊറോണ കാലത്തു തമിഴ് സിനിമ തൊഴിലാളികളെ ജീവിക്കാൻ സഹായിക്കാൻ വേണ്ടി എല്ലാവരെയും സഹകരിപ്പിച്ചു(പ്രതിഫലം ഇല്ലാതെ) കൊണ്ട് സിനിമ നവരസ യഥാർധ്യമാക്കിയ മണിരത്‌നം സാറിനും ജയേന്ദ്രപഞ്ചകേശ് സാറിനും. അതിനു വേണ്ടി സഹകരിച്ച ആർട്ടിസ്റ്റുകൾക്കും സാങ്കേതിക പ്രവർത്തകർക്കും ഒരായിരം അഭിനന്ദനങ്ങൾ.

കൂടാതെ ഈ തമിഴ് സിനിമയിൽ ഫ്രീ ആയി അഭിനയിച്ച മലയാളത്തിലെ ആർട്ടിസ്റ്റുകൾക്കും നന്ദി അറിയിക്കുന്നു. ചെന്നൈ തൊഴിലാളി യൂണിയൻ കാർഡ് ഉള്ളത് കൊണ്ട് എനിക്കും ഈ സിനിമയിൽ നിന്ന് ഒരു സഹായം കിട്ടും.

നമ്മൾ എന്നാണ് ഇതൊക്കെ കണ്ടു പഠിക്കുക.

Story Highlights: Navarasa, Shibu G Suseelan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here