സംസ്ഥാനത്ത് മൂന്ന് പേർക്ക് കൂടി സിക വൈറസ് ബാധ

സംസ്ഥാനത്ത് മൂന്ന് പേർക്ക് കൂടി സിക വൈറസ് ബാധ സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ രണ്ട് പേർ ചികിത്സ തേടിയവരും ഒരാൾ ആശുപത്രി ജീവനക്കാരിയുമാണ്. ഇതോടെ സംസ്ഥാനത്ത് സിക സ്ഥിരീകരിച്ചവരുടെ എണ്ണം 18 ആയി.
അതേസമയം, സിക വൈറസ് പരിശോധന നടത്താൻ സംസ്ഥാനം സുസജ്ജമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. തിരുവനന്തപുരം, തൃശൂർ, കോഴിക്കോട് മെഡിക്കൽ കോളജുകൾ, ആലപ്പുഴ എൻഐവി യൂണിറ്റ് എന്നിവിടങ്ങളിൽ ആദ്യഘട്ടമായി സിക വൈറസ് പരിശോധന നടത്തും. എൻഐവി പൂനയിൽ നിന്ന് വൈറസ് പരിശോധന നടത്താൻ കഴിയുന്ന 2100 പിസിആർ കിറ്റുകൾ എത്തിച്ചു. തിരുവനന്തപുരം 1000, തൃശൂർ 300, കോഴിക്കോട് 300, ആലപ്പുഴ എൻഐവി 500 എന്നിങ്ങനെയാണ് ടെസ്റ്റ് കിറ്റുകൾ ലഭിച്ചതെന്നും മന്ത്രി അറിയിച്ചു.
Story Highlights: Zika virus
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here