കുംഭമേളയിലെ വ്യാജ കൊവിഡ് സര്‍ട്ടിഫിക്കറ്റ് വിതരണം; അന്വേഷണം അവസാന ഘട്ടത്തിൽ

കുംഭമേളയോടനുബന്ധിച്ച് വ്യാജ കൊവിഡ് പരിശോധനാ റിപോര്‍ട്ട് നല്‍കിയ കേസില്‍ അന്വേഷണ റിപോര്‍ട്ട് രണ്ട് ദിവസത്തിനകം പുറത്തുവിടും. റിപോര്‍ട്ട് അതിന്റെ അവസാന ഘട്ടത്തിലാണെന്ന് ഡില്ലാ മജിസ്‌ട്രേറ്റ് സി രവിശങ്കര്‍ പറഞ്ഞു. അന്വേഷണ റിപോര്‍ട്ട് തുടര്‍നടപടിക്കായി ഉത്തരാഖണ്ഡ് സര്‍ക്കാരിന് അയച്ചുകൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
അന്വേഷണ സംഘം ഇതുരെ 60,000 ടെലഫോണ്‍ അക്കൗണ്ടുകള്‍ പരിശോധിച്ചു. 25,000 എണ്ണം പരിശോധിക്കാന്‍ ബാക്കിയുണ്ട്. ഹരിദ്വാറിലെ കുംഭമേള ദിവസം കൊവിഡ് പരിശോധന നടത്തിയെന്ന് അവകാശപ്പെട്ട് ലാബുകള്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റിലെ ഫോണ്‍ നമ്പറുകളാണ് പരിശോധിക്കുന്നത്.
ഹരിദ്വാര്‍ ചീഫ് ഡെവലപ്‌മെന്റ് ഓഫിസര്‍ സൗരഭ് ഗഹര്‍വാറാണ് അന്വേഷിക്കുന്നത്. ഉത്തരാഖണ്ഡ് സര്‍ക്കാര്‍ മാസ് കോര്‍പറേറ്റ് ലിമിറ്റഡിനും രണ്ട് ലാബുകള്‍ക്കെതിരേയുമാണ് കേസെടുത്തിട്ടുള്ളത്. നഗര്‍ കൊത് വാലി പോലിസ് സ്‌റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here