വ്യവസായ സംരക്ഷണത്തിന് ബിൽ കൊണ്ടുവരുമെന്ന് മന്ത്രി പി. രാജീവ്

കിറ്റെക്‌സുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ വ്യവസായ സംരക്ഷണത്തിന് ബിൽ കൊണ്ടുവരുമെന്ന് മന്ത്രി പി. രാജീവ്. അടുത്ത നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.
വ്യവസായങ്ങൾക്ക് തടസം നിൽക്കുന്നവർക്കെതിരെ ശിക്ഷ ഉറപ്പാക്കും. വ്യവസായികളുടെ പ്രശ്‌നം പരിഹരിക്കാൻ സംസ്ഥാന ജില്ലാ സമിതികൾ രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ബിൽ വന്നാൽ വ്യവസായ രംഗത്തെ പ്രശ്‌നങ്ങൾക്ക് പരിഹാരമാകും. കിറ്റെക്‌സ് വിഷയത്തിൽ എല്ലാം പറഞ്ഞു കഴിഞ്ഞുവെന്നും മന്ത്രി അറിയിച്ചു.
Story Highlights: P Rajeev
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here