വനിത ടി20: ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് വിജയം

വനിത ട്വന്റി ട്വന്റി മത്സരത്തിൽ ഇന്ത്യക്ക് വിജയം.149 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ടിനെ താമി ബ്യൂമോണ്ട് തകര്‍പ്പന്‍ അര്‍ദ്ധ ശതകത്തിന്റെ ബലത്തില്‍ വിജയത്തിന് 42 റണ്‍സ് അകലെ വരെ എത്തിച്ചുവെങ്കിലും അവസാന ഓവറുകള്‍ റണ്ണൗട്ടുകള്‍ വിനയായപ്പോള്‍ ഇന്ത്യയ്ക്കെതിരെ 8 റണ്‍സ് തോല്‍വിയേറ്റ് വാങ്ങി ഇംഗ്ലണ്ട്.
ഒരു ഘട്ടത്തില്‍ 106/2 എന്ന് അതിശക്തമായ നിലയിലായിരുന്ന ഇംഗ്ലണ്ടിന് 59 റണ്‍സ് നേടിയ ബ്യൂമോണ്ടിനെ നഷ്ടമായ ശേഷം തൊട്ടടുത്ത പന്തില്‍ 30 റണ്‍സ് നേടിയ ഹീത്തര്‍ നൈറ്റിനെ റണ്ണൗട്ടായും നഷ്ടപ്പെട്ട ശേഷം ഇന്ത്യന്‍ ബൗളര്‍മാര്‍ ഇംഗ്ലണ്ട് ബാറ്റിംഗ് നിരയെ വരിഞ്ഞുകെട്ടുന്ന കാഴ്ചയാണ് കണ്ടത്.
നാല് റണ്ണൗട്ടുകള്‍ കൂടിയായപ്പോള്‍ ഇംഗ്ലണ്ട് റണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടുന്ന കാഴ്ചയാണ് കണ്ടത്. 20 ഓവര്‍ അവസാനിക്കുമ്പോൾ ഇംഗ്ലണ്ടിന് 8 വിക്കറ്റ് നഷ്ടത്തില്‍ 140 റണ്‍സേ നേടാനായുള്ളു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here