യുപിയിലെ കൊവിഡ് നിയന്ത്രണം മികച്ചത്; യോഗി ആദിത്യനാഥിനെ കടം തരുമോ എന്ന് ഓസ്ട്രേലിയൻ എംപി

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കടം തരുമോ എന്ന ചോദ്യവുമായി ഓസ്ട്രേലിയൻ എംപി ക്രെയ്ഗ് കെല്ലി. ഉത്തർപ്രദേശിലെ കൊവിഡ് നിയന്ത്രണവുമായി ബന്ധപ്പെട്ട ഒരു ട്വീറ്റ് പങ്കുവച്ചുകൊണ്ടാണ് അദ്ദേഹം ഇത്തരത്തിൽ അഭ്യത്ഥന നടത്തിയത്. രാജ്യത്ത് ഏറ്റവും ഫലപ്രദമായ രീതിയിൽ കൊവിഡിനെ പിടിച്ചുനിർത്തിയത് ഉത്തർപ്രദേശ് ആണെന്ന ട്വീറ്റാണ് ക്രെയ്ഗ് പങ്കുവച്ചത്.
കഴിഞ്ഞ ഒരു മാസത്തിൽ രാജ്യജനസംഖ്യയുടെ 17 ശതമാനം ജനത അധിവസിക്കുന്ന ഉത്തർപ്രദേശിൽ റിപ്പോർട്ട് ചെയ്തത് ഒരു ശതമാനം കൊവിഡ് കേസുകളും 2.5 ശതമാനം മരണങ്ങളുമാണ്. 9 ശതമാനം ജനസംഖ്യയുള്ള മഹാരാഷ്ട്രയിൽ 18 ശതമാനം മരണവും 50 ശതമാനം കേസുകളുമുണ്ട്. മഹാരാഷ്ട്രയാണ് ഇന്ത്യയുടെ മരുന്ന് കേന്ദ്രം. യുപിയാണ് ഐവര്‍മെക്ടിന്‍ മരുന്ന് ഫലപ്രദമായി ഉപയോഗിച്ചത് എന്നായിരുന്നു ട്വീറ്റ്. ഈ ട്വീറ്റ് പങ്കുവച്ചുകൊണ്ടാണ് ക്രെയ്ഗ് കെല്ലിയുടെ അഭ്യർത്ഥന.
അതേസമയം, കൊവിഡ് മൂന്നാം തരംഗം ഉടനുണ്ടാകുമെന്ന് ഐഎംഎ മുന്നറിയിപ്പ് നൽകി. ഒരുതരത്തിലുള്ള ആഘോഷങ്ങളും, ആൾക്കൂട്ടങ്ങളും അനുവദിക്കരുതെന്ന് ഐഎംഎ അറിയിച്ചു. തീർത്ഥാടനവും, ടൂറിസവും മൂന്നാം തരംഗത്തിന് കാരണമായേക്കാമെന്ന് ഐഎംഎ ചൂണ്ടിക്കാട്ടി. കൊവിഡ് ഒന്നാം തരംഗത്തെയും രണ്ടാം തരംഗത്തെയും പോലെ ഗുരുതരമായിരിക്കില്ല മൂന്നാം തരംഗമെന്നാണ് ഐസിഎംആർ പഠനം. വാക്സിൻ സ്വീകരിച്ചാൽ മൂന്നാം തരംഗത്തെ വിജയകരമായി മറികടക്കാമെന്ന് ഐസിഎംആർ വ്യക്തമാക്കിയിരുന്നു.
Story Highlights: australia mp praises yogi adityanath
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here