02
Aug 2021
Monday

ബി ടെക് പരീക്ഷകൾ മാറ്റിവയ്ക്കില്ലെന്ന് സാങ്കേതിക സർവകലാശാല

ബി ടെക് പരീക്ഷ മാറ്റില്ലെന്ന് സാങ്കേതിക സർവകലാശാല. പരീക്ഷകൾ ഓഫ്‌ലൈനായി നടത്തുമെന്നും, പരീക്ഷകൾ മാറ്റി വെക്കേണ്ട സാഹചര്യം ഇല്ലെന്നും സാങ്കേതിക സർവകലാശാല വിലയിരുത്തി. പരീക്ഷ ഓൺലൈനായി നടത്തണമെന്നായിരുന്നു എ.ഐ.സി.ടി.ഇ.യുടെ ആവശ്യമെന്നും സർവകലാശാല അധികൃതർ അറിയിച്ചു.

ബി ടെക് പരീക്ഷ മറ്റന്നാൾ തുടങ്ങാനിരിക്കെയാണ് എ.ഐ.സി.ടി.ഇ. നിർദേശം പുറപ്പെടുവിച്ചത്. പരീക്ഷ ഓഫ്‌ലൈനായി നടത്തുന്നത് നിലവിലെ സാഹചര്യത്തിൽ സുരക്ഷിതമല്ലെന്നാണ് എ.ഐ.സി.ടി.ഇ. നിർദേശിച്ചത്. അന്യ സംസ്ഥാനത്തുള്ള കുട്ടികൾക്ക് പരീക്ഷകൾക്കായി മാത്രം സംസ്ഥാനത്ത് എത്താനാവില്ലെന്നും എ.ഐ.സി.ടി.ഇ. ചൂണ്ടിക്കാണിച്ചു. അതിനാൽ ഓൺലൈനായി പരീക്ഷ നടത്താനാണ് എ.ഐ.സി.ടി.ഇ. നിർദേശിക്കുന്നത്. എ.ഐ.സി.ടി.ഇ.യുടെ നിർദേശം സാങ്കേതിക സർവകലാശാല തള്ളി.

കൊടിക്കുന്നിൽ സുരേഷ് എം.പി. നൽകിയ പരാതിയെ തുടർന്നാണ് പരീക്ഷ ഓൺലൈനായി നടത്താൻ എ.ഐ.സി.ടി.ഇ. സർവകലാശാലയോട് ആവശ്യപ്പെട്ടത്. രാജ്യത്തിൻറെ പല ഭാഗത്ത് നിന്നുള്ള കുട്ടികൾ കേരളത്തിൽ പഠിക്കുന്നുണ്ട്. നിലവായിലെ സാഹചര്യം കണക്കിലെടുത്ത് പരീക്ഷയ്ക്കായി എത്തിച്ചേരാൻ ഇവർക്ക് ബുദ്ധിമുട്ടുണ്ട്. മാത്രമല്ല എല്ലാ കുട്ടികൾക്കും വാക്‌സിൻ ലഭിച്ചിട്ടില്ലെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.

കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top