Advertisement

‘ഗർഭിണികൾക്ക് പ്രഥമ പരിഗണന; ആക്ഷൻ പ്ലാൻ തയ്യാറാക്കാനും നിർദേശം; സിക ബാധിത മേഖല സന്ദർശിച്ച് കേന്ദ്ര സംഘം

July 12, 2021
Google News 1 minute Read

സിക വൈറസ് ബാധിത മേഖലകളിൽ കേന്ദ്ര സംഘം സന്ദർശനം നടത്തി. ആനയറ, പാറശാല എന്നിവിടങ്ങളിലാണ് കേന്ദ്ര സംഘം സന്ദർശനം നടത്തിയത്. ഗർഭണികളിലെ വൈറസ് ബാധ വേഗത്തിൽ കണ്ടെത്തണമെന്നും പ്രതിരോധ പ്രവർത്തനങ്ങൾക്കായി ആക്ഷൻ പ്ലാൻ ഉടൻ തയ്യാറാക്കണമെന്നും കേന്ദ്ര സംഘം നിർദേശിച്ചു.

പനി രോഗലക്ഷണങ്ങളുമായി എത്തുന്നവരിൽ പരിശോധിക്കുന്ന മറ്റ് രോഗങ്ങളുടെ പട്ടികയിൽ സികയും ഉൾപ്പെടുത്തണമെന്നും കേന്ദ്ര സംഘം ആവശ്യപ്പെട്ടു. പ്രതിരോധ പ്രവർത്തനങ്ങൾക്കായി നാല് സംഘങ്ങളായി തിരിഞ്ഞ് ആക്ഷൻ പ്ലാൻ തയ്യാറാക്കണം. എല്ലാ ആരോഗ്യപ്രവർത്തകർക്കും സിക വൈറസ് പരിശോധന, ചികിത്സാ മാർഗരേഖ എന്നിവ നൽകണം. കൊതുകിന്റെ ഉറവിടം കണ്ടെത്തി നശിപ്പിക്കുന്നതിന് പരിഗണന നൽകണമെന്നും കേന്ദ്ര സംഘം അറിയിച്ചു.

സികയ്ക്ക് സമാന ലക്ഷണങ്ങൾ മറ്റ് ജില്ലകളിലുള്ളവരിലും കാണിച്ചിരുന്നതായും ആരോഗ്യവകുപ്പ് അധികൃതർ കേന്ദ്ര സംഘത്തെ അറിയിച്ചു. സിക സ്ഥിരീകരിച്ചതിനെ തുടർന്ന് സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി എത്തിയ ആറംഗ കേന്ദ്ര സംഘം തലസ്ഥാനത്ത് തുടരുകയാണ്.

Story Highlights: zika virus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here