Advertisement

ധരംശാലയിൽ കനത്ത മഴയും വെള്ളപ്പൊക്കവും; ദൃശ്യങ്ങൾ

July 12, 2021
Google News 2 minutes Read
Heavy rains flood Dharamshala

ഹിമാചൽ പ്രദേശിലെ ധരംശാലയിൽ കനത്ത മഴയും വെള്ളപ്പൊക്കവും. വഴിയരികിൽ നിർത്തിയിട്ടിരുന്ന നിരവ്ധി കാറുകളാണ് വെള്ളപ്പൊക്കത്തിൽ ഒഴുകിപ്പോയത്. മേഘവിസ്ഫോടനത്തിൽ ഹോട്ടലുകൾ തകർന്നു. മഴയും വെള്ളപ്പൊക്കവും സ്ഥലത്ത് കനത്ത നാശം വിതച്ചെങ്കിലും ഒരു ജീവൻ പോലും നഷ്ടമായിട്ടില്ല. വെള്ളപ്പൊക്കത്തിൻ്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

വെള്ളപ്പൊക്കത്തെ തുടർന്ന് ദേശീയ ദുരന്തനിവാരണ സേനയുടെ മൂന്ന് സംഘങ്ങൾ സ്ഥലത്തെത്തിയിട്ടുണ്ട്. കനത്ത വെള്ളപ്പൊക്കത്തെ തുടർന്ന് വിവിധയിടങ്ങളിൽ ആളുകൾ കുടുങ്ങിക്കിടക്കുകയാണ്. ഇവരെ രക്ഷപ്പെടുത്തുകയാണ് ദുരന്തനിവാരണ സേനയുടെ ലക്ഷ്യം.

Story Highlights: Heavy rains cause flash flood in Dharamshala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here