Advertisement

മുഖക്കുരുവിന്റെ പാടുകൾ അകറ്റാൻ പരീക്ഷിച്ച് നോക്കു ഈ വഴികൾ

July 12, 2021
0 minutes Read

മുഖക്കുരു വന്നാലും പോയാലും വിഷമമാണ്. കാരണം പോയാലും അതൊരു പാടായി മുഖത്ത് അവശേഷിക്കും. മുഖക്കുരുവിന്റെ പാടുകൾ മാറുവാൻ സമയമെടുക്കുകയും ചെയ്യും. ഒട്ടുമിക്ക എല്ലാരും നേരിടുന്ന ഒരു പ്രധാന സൗന്ദര്യ പ്രശ്‌നമാണ് മുഖക്കുരു. ഹോര്മോണുകളുടെ വ്യതിയാനമാണ് ഇതിന് കാരണം.

മുഖക്കുരു നുള്ളുകയോ, പൊട്ടിക്കുകയോ ചെയ്താൽ കറുത്തപാടുകൾ അധികമാവും. മുഖ്ഖ്രുവിന്റെ കറുത്ത പാടുകൾ അകറ്റാനുള്ള ചില വഴികൾ നോക്കാം;

മുഖക്കുരുവിന്റെ പാടുകൾ ഇല്ലാതാക്കാനുള്ള ഏറ്റവും പരമ്പരാഗതവും ഫലപ്രദവുമായ മാർഗമാണ് മഞ്ഞൾ. മഞ്ഞളിൽ ആങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകളും ആന്റി ഇൻഫ്ളമേറ്ററി ഗുണങ്ങളും മുഖക്കുരു മൂലമുണ്ടാകുന്ന കറുത്ത പാടുകൾ അകറ്റാൻ സഹായിക്കും. ഇതിനായുഐ ഒരു പാത്രത്തിൽ നാരങ്ങാ നീരെടുത്ത് ഒരു ടീ സ്പൂൺ മഞ്ഞൾ പൊടി കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യുക. ശേഷം ഈ മിശ്രിതം കറുത്ത പാടുകളിലും മുഖക്കുരുവിലും പുരട്ടാം. 15 മിനിറ്റിന് ഹിഷാം കഴുകി കളയാം.

ധാരാളം വെള്ളം കുടിക്കുന്നതിലൂടെയും കറുത്ത പാടുകൾ ഒഴിവാക്കാൻ കഴിയുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ദിവസവും കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം. ധാരാളം വെള്ളം കുടിക്കുന്നത് ചർമ്മത്തിലെ മൃത കോശങ്ങളെ നീക്കം ചെയ്യാൻ സഹായിക്കും.

മുഖത്തെ പാടുകൾ അകറ്റാൻ സഹായിക്കുന്ന ഒന്നാണ് തേൻ. ഒരു ടീ സ്പൂൺ തേൻ, ജാതിക്ക പൊടി, നാരങ്ങാ നീര്, കറുവാപ്പട്ട പൊടി എന്നിവ പേസ്റ്റ് രൂപത്തിലാക്കുക. ശേഷം ഇത് മുഖക്കുരുവിന്റെ പാടുകൾ ഉള്ളിടത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇങ്ങനെ ചെയ്യുന്നത് ഫലപ്രദമാണ്.

ഉലുവ നന്നായി അരച്ച് മുഖത്തിടുന്നതും നല്ലതാണ്. ഉണങ്ങിയ ശേഷം കഴുകി കളയാം. തുടർച്ചയായി ഇത് ചെയ്താൽ മുഖക്കുരു പൂർണമായും മാറും. ഉലുവ ഇല ഇത്തരത്തിൽ പുരട്ടുന്നത് ചർമ്മത്തിൻറെ മൃദുത്വം വർധിപ്പിക്കും.

ചർമ്മ സംരക്ഷണത്തിന് ഏറ്റവും മികച്ചതാണ് കറ്റാർവാഴ. കറ്റാർവാഴ ജെൽ മുഖക്കുരുവിലും പാടുകളിലും പുരട്ടുക. 30 മിനിറ്റിന് ശേഷം കഴുകി കളയുക.

മുഖക്കുരുവിനെ തടയാനും പിഗ്മെന്റേഷനെ കുറച്ചുകൊണ്ട് പാടുകളെ ഇല്ലാതാക്കാനും സഹായിക്കുന്ന ഒന്നാണ് ഗ്രീന്‍ ടീ. നനച്ച ഗ്രീൻ ടീ ഇലകൾ തേനിൽ കലർത്തി ഒരു ഫേസ് പാക്ക് തയ്യാറാക്കാം. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 15 മിനിറ്റിന് ശേഷം വെള്ളം ഉപയോഗിച്ച് കഴുകാം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top