Advertisement

കരട് നിയമങ്ങൾക്കെതിരായ ഹർജിയെ എതിർത്ത് ലക്ഷദ്വീപ് ഭരണകൂടം

July 12, 2021
Google News 1 minute Read

കരട് നിയമങ്ങൾക്കെതിരെ എം പി മുഹമ്മദ് ഫൈസൽ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ എതിർവാദങ്ങളുമായി ദ്വീപ് ഭരണകൂടം. കരടു നിയമങ്ങളും നിയമനിർമ്മാണ പ്രക്രിയയും കോടതിയിൽ ചോദ്യം ചെയ്യാനാവില്ലെന്ന് ദ്വീപ് ഭരണകൂടം വാദിക്കുന്നു. നിയമം നിലവിൽ വന്നാൽ മാത്രമേ കോടതിക്ക് പരിശോധിക്കാനാവൂ എന്നും നിലവിൽ ഹർജി നിലനിൽക്കുന്നതല്ലെന്നും ദ്വീപ് ഭരണകൂടം എതിർ സത്യവാങ്മൂലം സമർപ്പിച്ചു.

കരടു നിയമങ്ങൾ മലയാളത്തിൽ പ്രസിദ്ധീകരിക്കണമായിരുന്നു എന്ന വാദം നിലനിൽക്കില്ലെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. ഭരണഘടനാ വ്യവസ്ഥയനുസരിച്ച് നിയമം ഇംഗ്ലീഷിലാണ് തയ്യാറാക്കേണ്ടത്. മലയാളം ദ്വീപിന്‍റെ ഔദ്യോഗിക ഭാഷയല്ലെന്നും ദ്വീപ് ഭരണകൂടം സത്യവാങ്മൂലത്തിൽ പറയുന്നുണ്ട്.

ലക്ഷദ്വീപിലെ വിവാദ ഉത്തരവുകളിൽ നേരത്തേ അഡ്മിനിസ്ട്രേഷന് ഹൈക്കോടതിയിൽ തിരിച്ചടി നേരിട്ടിരുന്നു. കുട്ടികളുടെ ഉച്ചഭക്ഷണത്തിൽ നിന്നും മാംസ്യം ഒഴിവാക്കാനും ഡയറിഫാമുകൾ അടച്ചുപൂട്ടാനുമുള്ള ഉത്തരവുകൾ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.

Story Highlights: Lakshadweep Administration , Highcourt Kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here