Advertisement

സൗരക്കാറ്റ് ഭൂമിയിലേക്ക്; മൊബൈൽ സിഗ്നൽ, ജിപിഎസ് ഉൾപ്പെടെ തടസപ്പെട്ടേക്കാം

July 12, 2021
Google News 2 minutes Read
Massive solar storm heading towards Earth

സൗരക്കാറ്റ് ഇന്ന് ഭൂമി തൊടും. ഇന്നോ, നാളെയോ, മറ്റന്നാളോ ഭൂമിയിലെത്തുമെന്നാണ് ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മണിക്കൂറിൽ 16 ലക്ഷം കിമി വേഗത്തിൽ വരുന്ന സൗരക്കാറ്റ് വൈദ്യുത ബന്ധം, മൊബൈൽ സിഗ്നൽ, ജിപിഎസ് , സാറ്റലൈറ്റ് ടിവി അടക്കമുള്ള വിവരസാങ്കേതിക വിദ്യ/ഉപകരണങ്ങളുടെ പ്രവർത്തനത്തെ തടസപ്പെടുത്തിയേക്കാമെന്നാണ് ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

എന്താണ് സൗരക്കാറ്റ് ?

സൂര്യന്റെ ഏറ്റവും പുറമെയുള്ള പ്രതലത്തിൽ നിന്ന് പ്ലാസ്മ പുറത്തേക്ക് വികസിക്കുമ്പോൾ (outward expansion of plasma) ഭൂമിയുടെ ചുറ്റുമുള്ള ശൂന്യാകാശത്തിലേക്ക് വരുന്ന ശക്തമായ ഊർജമാണ് സോളാർ സ്‌റ്റോം/ജിയോമാഗ്നെറ്റിക് സ്‌റ്റോം അഥവാ സൗരക്കാറ്റ്.

ഭൂമിയെ ബാധിക്കുന്നതെങ്ങനെ ?

വൈദ്യുത ബന്ധം, മൊബൈൽ സിഗ്നൽ, ജിപിഎസ് , സാറ്റലൈറ്റ് ടിവി അടക്കമുള്ള വിവരസാങ്കേതിക വിദ്യ/ഉപകരണങ്ങളുടെ പ്രവർത്തനത്തെ തടസപ്പെടുത്തിയേക്കാമെന്നാണ് ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഭൂമിക്ക് ചുറ്റുമുള്ള കാന്തിക വലയത്തിന് ഒരു പരിധി വരെ ഇത് ചെറുക്കാൻ സാധിക്കുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.

കാണാൻ സാധിക്കുമോ ?

നോർത്ത് പോൾ, സൗത്ത് പോൾ എന്നിവിടങ്ങളിൽ താമസിക്കുന്നവർക്ക് സോളാർ സ്‌റ്റോമിന്റെ ഭാഗമായി ഉണ്ടാകുന്ന പ്രത്യേക തരം വെളിച്ച വിസ്മയം കാണാൻ സാധിക്കുമെന്നാണ് റിപ്പോർട്ട്.

ഇതിന് മുൻപ് ഉണ്ടായ സോളാർ സ്‌റ്റോം

1989 മാർച്ചിൽ സോളാർ സ്‌റ്റോം അഥവാ സൗരക്കാറ്റ് വന്നിട്ടുണ്ട്. അന്ന് കാനഡയിലെ വൈദ്യുത വിതരണം 9 മണിക്കൂർ തകരാറിലായിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

Story Highlights: Massive solar storm heading towards Earth

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here