വണ്ടിപ്പെരിയാറിലെ കൊലപാതകം; സ്വമേധയാ കേസ് എടുത്ത് ദേശീയ ബാലാവകാശ കമ്മിഷൻ

വണ്ടിപ്പെരിയാറിലെ ആറു വയസുകാരിയുടെ കൊലപാതകത്തിൽ സ്വമേധയാ കേസ് എടുത്ത് ദേശീയ ബാലവകാശ കമ്മിഷൻ. പത്ത് ദിവസത്തിനുള്ളിൽ നിലവിലെ അന്വേഷണ പുരോഗതിയുടെ റിപ്പോർട്ട് സമർപ്പിക്കാൻ ജില്ല പൊലീസ് മേധാവിക്ക് ബാലവകാശ കമ്മിഷൻ നിർദേശം നൽകി.
അതേസമയം കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബത്തെ സർക്കാർ ഏറ്റെടുക്കണമെന്ന് പെൺകുട്ടിയുടെ വീട് സന്ദർശിച്ച രമേശ് ചെന്നിത്തല ആവശ്യപെട്ടു. പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കണം. സംസ്ഥാനത്ത് പല കേസുകളിലും അന്വേഷണത്തിൽ തുടക്കത്തിലുണ്ടാകുന്ന ജാഗ്രത പിന്നീട് കാണാറില്ലെന്നും ചെന്നിത്തല വിമർശിച്ചു. കുട്ടിയുടെ വീട് സന്ദർശിച്ച ശേഷമായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here