പ്രാതലിന് കാരറ്റ് ദോശയും, പുതിന ചട്നിയും

എല്ലാവർക്കും പ്രിയപ്പെട്ട ഒരു പ്രഭാത ഭക്ഷണമാണ് ദോശ. പലതരത്തിലുള്ള ദോശകളെ പറ്റി നമ്മൾ കേട്ടിട്ടുണ്ട്. കഴിച്ചിട്ടുമുണ്ട്. കാരറ്റ് കൊണ്ടുള്ള ദോശ നിങ്ങൾ കഴിച്ചിട്ടുണ്ടോ? വളരെയധികം ആരോഗ്യ ഗുണങ്ങൾ ഉള്ള ഒന്നാണ് കാരറ്റ് ദോശ. ഇതിന് കൂട്ടായി പുതിനയില ചട്നി കൂടി ഉണ്ടെങ്കിൽ ഉത്തമം. കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന ഒരു വിഭവമാണിത്. ഇനി ഇത് എങ്ങനെയാണ് തയാറാക്കുന്നതെന്ന് നോക്കിയാലോ.
ചേരുവകൾ
- കാരറ്റ് – 1 കപ്പ് (ചെറുതായി അരിഞ്ഞത്)
- ഗോതമ്പ് പൊടി – രണ്ടര കപ്പ്
- ബട്ടർ – 1 ടേബിൾ സ്പൂൺ
- ഉപ്പ്, വെള്ളം – പാകത്തിന്
തയാറാക്കുന്ന വിധം
ആദ്യം അരിഞ്ഞ് വച്ചിരിക്കുന്ന കാരറ്റും, ഗോതമ്പ് പൊടിയും, ബട്ടറും നന്നായി മിക്സ് ചെയുക. ശേഷം അൽപ്പം വെള്ളവും ഉപ്പും ചേർത്ത് ഇഡലി മാവിന്റെ പരുവത്തിൽ കുഴച്ചെടുക്കുക. ഒരു പാൻ ചൂടാക്കി അതിൽ ഈ മാവ് കൂട്ട് ഒഴിച്ച് ചുട്ടെടുക്കുക. ചൂടോടെ കഴിക്കുന്നതാണ് നല്ലത്. പുതിന ചട്നിക്കൊപ്പം കഴിച്ചാലാണ് കൂടുതൽ രുചി.
പുതിന ചട്നി എങ്ങനെ തയാറാക്കാം
ചേരുവകൾ
- തേങ്ങാ – 1 കപ്പ്
- പുതിനയില – അര കപ്പ്
- ചെറിയ ഉള്ളി – 2 എണ്ണം
- വെളുത്തുള്ളി – 2 എണ്ണം
- പച്ചമുളക് – 2 എണ്ണം
- ഉപ്പ് – ആവശ്യത്തിന്
തയാറാക്കുന്ന വിധം
എല്ലാ ചേരുവകളും അൽപ്പം വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here