രാജസ്ഥാനിൽ മലയാളി യുവാവിന്റെ ദുരഭിമാനക്കൊല; പ്രതിയായ ഭാര്യാസഹോദരന്റെ ജാമ്യം റദ്ദാക്കി

രാജസ്ഥാനിൽ മലയാളി യുവാവ് ദുരഭിമാനക്കൊലയ്ക്കിരയായ കേസിൽ ഭാര്യാസഹോദരന്റെ ജാമ്യം റദ്ദാക്കി സുപ്രിംകോടതി. പത്തനംതിട്ട സ്വദേശി അമിത് നായരെ വെടിവച്ചു കൊലപ്പെടുത്തിയ കേസിലാണ് ഭാര്യാസഹോദരൻ മുകേഷ് ചൗധരിയുടെ ജാമ്യം റദ്ദാക്കിയത്.
ചീഫ് ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. വിചാരണക്കോടതിയിൽ കീഴടങ്ങാനും പ്രതിക്ക് നിർദേശം നൽകി. അമിത് നായരുടെ ഭാര്യ മമതയാണ് സഹോദരന് രാജസ്ഥാൻ ഹൈക്കോടതി നൽകിയ ജാമ്യത്തെ ചോദ്യം ചെയ്ത് സുപ്രിംകോടതിയെ സമീപിച്ചത്.
2017ലാണ് ജയ്പൂരിൽ ദുരഭിമാനക്കൊലപാതകം നടന്നത്. മമത ജാതി മാറി വിവാഹം ചെയ്തത് ബന്ധുക്കളെ പ്രകോപിപ്പിച്ചെന്നാണ് ആരോപണം. 2015ലായിരുന്നു മലയാളി യുവാവും, രാജസ്ഥാൻ സ്വദശിനിയും തമ്മിലുള്ള വിവാഹം.
Story Highlights: rajastan, honor killing
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here