Advertisement

യൂറോയും കോപ്പയും അവസാനിച്ചു; ഇനി ക്ലബ് ഫുട്ബോളിനായുള്ള കാത്തിരിപ്പിൽ ആരാധകർ

July 13, 2021
0 minutes Read

ഒരു മാസം നീണ്ടുനിന്ന ഫുട്ബോള്‍ മാമാങ്കത്തിന് തിരശീല വീണതോടെ ക്ലബ് ഫുട്ബോളിനായുള്ള കാത്തിരിപ്പിൽ ആരാധകർ. യൂറോപ്പിലെ പ്രധാന ക്ലബുകള്‍ ഒക്കെ അവരുടെ പ്രീസീസണ്‍ ആരംഭിച്ചു കഴിഞ്ഞു. ഈ ആഴ്ച മുതല്‍ പല ക്ലബുകളും സന്നാഹ മത്സരങ്ങളും ആരംഭിക്കും.

ഓഗസ്റ്റ് 8ന് ഫ്രഞ്ച് ലീഗിലെ പോരാട്ടങ്ങള്‍ തുടങ്ങും. ഓഗസ്റ്റ് 14നാണ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗും സ്പാനിഷ് ലീഗും ബുണ്ടസ് ലീഗയും ആരംഭിക്കുന്നത്. അതിനു മുൻപ് ഇംഗ്ലണ്ടില്‍ കമ്മ്യൂണിറ്റി ഷീല്‍ഡ് നടക്കുന്നുണ്ട്. ലെസ്റ്റര്‍ സിറ്റിയും മാഞ്ചസ്റ്റര്‍ സിറ്റിയും ആണ് കിരീടത്തിനായി നേര്‍ക്കുനേര്‍ വരുന്നത്.

സീരി എ ഓഗസ്റ്റ് 22ന് മാത്രമെ ആരംഭിക്കുകയുള്ളൂ. സീസണ്‍ ആരംഭിക്കും വരെ ട്രാന്‍സ്ഫര്‍ വാര്‍ത്തകള്‍ ഫുട്ബോള്‍ പ്രേമികള്‍ക്ക് ഊര്‍ജ്ജമാകും. ഇന്ത്യയില്‍ ഫുട്ബോള്‍ സീസണ്‍ തുടങ്ങാന്‍ ഇനിയും മാസങ്ങള്‍ ഉണ്ട്. കൊല്‍ക്കത്ത ഫുട്ബോള്‍ ലീഗും സെക്കന്‍ഡ് ഡിവിഷന്‍ ഐ ലീഗും ഒപ്പം ഡ്യൂറണ്ട് കപ്പും ഉടന്‍ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

എ എഫ് സി കപ്പിലെ ഇന്ത്യന്‍ ക്ലബുകളുടെ മത്സരങ്ങള്‍ ഇപ്പോഴും കൊറോണ ഭീഷണിയില്‍ തന്നെ നില്‍ക്കുകയാണ്. ഐ എസ് എല്ലും ഐ ലീഗും ആരംഭിക്കും വരെ ഇന്ത്യന്‍ ഫുട്ബോള്‍ പ്രേമികളുടെ പ്രധാന ശ്രദ്ധ യൂറോപ്പില്‍ തന്നെയാകും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top