മഹാനിഘണ്ടു എഡിറ്റര്‍ നിയമന വിവാദം: റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ഗവര്‍ണര്‍

മഹാനിഘണ്ടു എഡിറ്റര്‍ നിയമന വിവാദത്തില്‍ കേരള യൂണിവേഴ്‌സിറ്റി വിസിയാേട് ഗര്‍ണര്‍ റിപ്പോര്‍ട്ട് തേടി. ഓര്‍ഡിനന്‍സ് വ്യവസ്ഥ ലംഘിച്ച് എഡിറ്ററെ നിയമിച്ചെന്ന് പരാതിയെത്തുടര്‍ന്നാണ് വിശദീകരണം തേടിയത്.
മുഖ്യമന്ത്രിയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറിയും ഇപ്പോഴത്തെ ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടിയുമായ ആര്‍ മോഹനന്‍റെ ഭാര്യ ഡോ.പൂര്‍ണ്ണിമാ മോഹനനെ മഹാനിഘണ്ടു എഡിറ്ററായി നിയമിച്ച സംഭവത്തിലാണ് ഗവര്‍ണറുടെ നടപടി.
ലെക്സിക്കൺ എഡിറ്റര്‍ തസ്തികയ്ക്ക് വേണ്ട അടിസ്ഥാന യോഗ്യത മലയാള ഭാഷയില്‍ ഒന്നാം ക്ളാസിലോ രണ്ടാം ക്ളാസിലോ നേടിയ ബിരുദമാണെന്നാണ് സര്‍വകലാശാല ഓര്‍ഡിനന്‍സില്‍ വ്യക്തമാക്കുന്നത്. എന്നാല്‍ നിയമനത്തിനുള്ള വിജ്ഞാപനത്തില്‍ പിഎച്ച്‌ഡി മലയാളം അല്ലെങ്കില്‍ സംസ്കൃതം എന്നാക്കിയെന്നാണ് സേവ് യൂണിവേഴ്സിറ്റി ആക്ഷന്‍ കമ്മിറ്റിയുടെ പരാതിയില്‍ പറയുന്നത്. ഈ പരാതിയിലാണ് ഗവര്‍ണര്‍ വിശദീകരണം തേടിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here