Advertisement

രണ്ടാം ഡോസ് വാക്സിൻ സ്വീകരിച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീം

July 13, 2021
Google News 1 minute Read
india cricket team vaccine

ഇംഗ്ലണ്ട് പര്യടനത്തിനെത്തിയ ഇന്ത്യൻ ക്രിക്കറ്റ് ടീം കൊവിഡ് രണ്ടാം ഡോസ് വാക്സിൻ സ്വീകരിച്ചു. യുകെ നാഷണൽ ഹെൽത്ത് സർവ്വീസുമായി സഹകരിച്ചാണ് ബിസിസിഐ താരങ്ങൾക്ക് രണ്ടാം ഡോസ് വാക്സിൻ നൽകിയത്. ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം താരങ്ങൾക്കും കൗണ്ടി താരങ്ങൾക്കും കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ഇന്ത്യയ്ക്ക് കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

ടെസ്റ്റ് പരമ്പര ആരംഭിക്കുന്നതിനു മുൻപ് പലതവണ ടീം അംഗങ്ങൾക്ക് കൊവിഡ് ടെസ്റ്റ് നടത്തും. താരങ്ങൾക്കൊപ്പം കുടുംബാംഗങ്ങൾക്കും കൊവിഡ് പരിശോധന നടത്താൻ തീരുമാനിച്ചിട്ടുണ്ട്.

ഓഗസ്റ്റ് 4നാണ് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ആരംഭിക്കുക. 4 ടെസ്റ്റുകളാണ് പരമ്പരയിൽ ഉള്ളത്. അടുത്ത സീസണിലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പും ഈ മത്സരത്തോടെ ആരംഭിക്കും. 2023 ജൂൺ മാസത്തിൽ ഫൈനൽ മത്സരം നടക്കും.

പരുക്കേറ്റ് നാട്ടിലേക്ക് മടങ്ങിയ യുവ ഓപ്പണർ ശുഭ്മൻ ഗില്ലിന് പകരക്കാരെ അയക്കില്ലെന്ന് ബിസിസിഐ തീരുമാനിച്ചിരുന്നു. ദേവ്ദത്ത് പടിക്കലും പൃഥ്വി ഷായും ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ തുടരും.

Story Highlights: india cricket team received covid vaccine

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here