Advertisement

കൊവിഡ് കേസുകൾ കുറയുന്നു; രാത്രി കർഫ്യു പിൻവലിക്കാനൊരുങ്ങി കർണാടക

July 13, 2021
Google News 0 minutes Read

കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്താനൊരുങ്ങി കർണാടകം സർക്കാർ. കൊവിഡ് കേസുകളുടെ എണ്ണം കുറയുന്ന പശ്ചാത്തലത്തിൽ രാത്രി കാല കർഫ്യു അടക്കമുള്ള നിയന്ത്രങ്ങളാണ് സർക്കാർ പിൻവലിക്കാനൊരുങ്ങുന്നത്. സംസ്ഥാനത്തെ 31 ജില്ലകളിൽ അഞ്ച് ശതമാനത്തിൽ താഴെയാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

കേസുകൾ കുറയുന്ന സാഹചര്യത്തിൽ ജൂലൈ 19 ഓടെ പബ്ബുകളും തുറന്നേക്കാം. കടകളുടെ പ്രവർത്തന സമയം കൂട്ടാനും മാളുകൾ തുറക്കാനും തീരുമാനമുണ്ടാകുമെന്നാണ് സൂചനകൾ. കാണികളുടെ എണ്ണം കുറച്ച് കൊണ്ട് സിനിമ തിയറ്ററുകളും മൾട്ടിപ്ലക്സുകളും തുറക്കാനുള്ള ഉദ്ദേശത്തിലാണ് കർണാടക സർക്കാർ.

വാരാന്ത്യ കര്‍ഫ്യൂ പിന്‍വലിക്കുന്നതിലെയും രാത്രി കര്‍ഫ്യൂ സമയം കുറക്കുന്നതിലെയും പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്തുവരികയണെന്നും വെള്ളിയാഴ്ചയോ ശനിയാഴ്ചയോ നടക്കുന്ന മന്ത്രിസഭാ യോഗത്തിനുശേഷം മുഖ്യമന്ത്രി അന്തിമ തീരുമാനം പ്രഖ്യാപിക്കുമെന്നും കഴിഞ്ഞദിവസം ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മെ പ്രതികരിച്ചിരുന്നു.

വ്യാപാരസ്ഥാപനങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ടുകൊണ്ട് മാള്‍ ഉടമകള്‍ കഴിഞ്ഞയാഴ്ച മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയെ കണ്ടിരുന്നു. ഇക്കാര്യത്തോട് അദ്ദേഹം അനുകൂലമായി പ്രതികരിച്ചെന്നാണ് റിപ്പോർട്ട്.

കർണാടകയിൽ തിങ്കളാഴ്‌ച മാത്രം പുതുതായി റിപ്പോർട്ട് ചെയ്തത് 1386 കേസുകളാണ്. 35,896 പേരാണ് നിലവിൽ സംസ്ഥാനത്ത് ചികിത്സയിലുള്ളത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here