സംസ്ഥാനത്ത് മഴ കനക്കുന്നു; വിവിധയിടങ്ങളിൽ വ്യാപക നാശനഷ്ടം

സംസ്ഥാനത്ത് കാലവർഷം കനക്കുന്നു. ശക്തമായി തുടരുന്ന മഴയിലും കാറ്റിലും വിവിധയിടങ്ങളിൽ വ്യാപക നാശനഷ്ടം റിപ്പോർട്ട് ചെയ്തു. എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിൽ നിരവധി വീടുകൾ തകർന്നുവീണു.
കുന്നത്തുനാട്ടിൽ ചുഴലിക്കാറ്റ്
എറണാകുളം കുന്നത്തുനാട്ടിൽ മഴയിലും കാറ്റിലും കനത്ത നാശനഷ്ടം റിപ്പോർട്ട് ചെയ്തു. വലമ്പൂർ, തട്ടാംമുകൾ, മഴുവന്നൂർ പ്രദേശങ്ങളിൽ ചുഴലിക്കാറ്റിൽ ലക്ഷങ്ങളുടെ നാശനഷ്ടമാണ് സംഭവിച്ചത്. നിരവധി വീടുകൾ തകരുകയും വൈദ്യുതി പോസ്റ്റുകൾ നിലംപൊത്തുകയും ചെയ്തു. മഴക്കെടുതിയിൽ സഹായം എത്തിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.

ശക്തമായ മഴയിൽ പറവൂരിൽ അൻപതോളം വീടുകൾ തകർന്നു. കോട്ടുവള്ളി പഞ്ചായത്തിൽ ശക്തമായ കാറ്റിനെ തുടർന്ന് മരങ്ങൾ കടപുഴകി വീണു. ആലങ്ങാട,് കരുമാലൂർ പഞ്ചായത്തുകളിലും വ്യാപക നാശനഷ്ടം ഉണ്ടായി.
ഇടുക്കിയിൽ വൻനാശനഷ്ടം
ഇടുക്കിയിൽ ഇന്നലെ രാത്രി മുതൽ കനത്തമഴ തുടരുകയാണ്. പടിഞ്ഞാറേ കോടിക്കുളത്ത് നിരവധി വീടുകൾ തകർന്നു. കനത്ത കാറ്റിൽ മരങ്ങൾ കടപുഴകി വീഴുകയും ഗതാഗതം തടസപ്പെട്ടുകയും ചെയ്തു. പലയിടത്തും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.

ശക്തമായ കാറ്റിൽ ആറ് വീടുകൾ തകർന്നു
കോട്ടയത്ത് ശക്തമായ കാറ്റിൽ ആറ് വീടുകൾ തകർന്നു. രാമപുരം മേതിരിയിലാണ് സംഭവം. ആളപായമില്ല.
Story Highlights: heavy rain kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here