Advertisement

കൊവിഡ് പ്രതിസന്ധി പരിഹരിക്കാന്‍ സാമ്പത്തിക സഹായം; കൂടുതല്‍ വാക്സിന്‍ നൽകണം; മുഖ്യമന്ത്രി

July 13, 2021
0 minutes Read

കേരളത്തിന്റെ കൊവിഡ് സാഹചര്യത്തെക്കുറിച്ച് വിശദമായി പ്രധാനമന്ത്രിയുമായി ചർച്ച നടത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനം സ്വീകരിച്ച പ്രതിരോധ നടപടികളെക്കുറിച്ച് പ്രധാനമന്ത്രിയെ ധരിപ്പിച്ചതായും അദ്ദേഹം അറിയിച്ചു.

വാക്‌സിന്‍ പാഴാക്കാത്ത സംസ്ഥാനം എന്ന നിലയില്‍ മതിയായ പരിഗണന വേണമെന്നാണ് സംസ്ഥാനം ആവശ്യപ്പെട്ടത്. 60 ലക്ഷം ഡോസ് വാക്‌സിന്‍ ഈ മാസം വേണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

18 വയസിന് മുകളില്‍ പ്രായമുള്ള 44 ശതമാനം പേ‍ര്‍ക്ക് ആദ്യ ഡോസ് വാക്സിന്‍ നല്‍കാന്‍ സാധിച്ചിട്ടുണ്ട്. അതുവഴി മാത്രമേ കൊവിഡിനെ ഫലപ്രദമായി പ്രതിരോധിക്കാനാകൂ. കേരളത്തിലെ പ്രായാധിക്യമുള്ളവരുടെ എണ്ണം കൂടുതലും പകര്‍ച്ചവ്യാധികള്‍ പല​ഘട്ടങ്ങളിലായി വ്യാപിക്കുന്ന അവസ്ഥയും ആരോ​ഗ്യമേഖലയുടെ കൂടുതല്‍ ശാക്തീകരണം ആവശ്യപ്പെടുന്ന ഒന്നാണ്. കൊവിഡ് മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ വലിയ തോതില്‍ സഹായം വേണമെന്നും അദ്ദേഹത്തെ അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top