Advertisement

കടകൾ തുറക്കണമെന്ന ആവശ്യം ഇപ്പോൾ അംഗീകരിക്കാനാവില്ല; പ്രശ്നത്തെ നേരിടേണ്ട രീതിയിൽ നേരിടുമെന്ന് മുഖ്യമന്ത്രി

July 13, 2021
Google News 1 minute Read
pinarayi vijayan press meet

എല്ലാ കടകളും നിയന്ത്രണങ്ങളില്ലാതെ തുറക്കാൻ അനുവദിക്കണമെന്ന വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ ആവശ്യം ഇപ്പോള്‍ അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കട തുറക്കണം എന്നത് എല്ലാവരുടെയും ആഗ്രഹമാണ്. സാഹചര്യങ്ങളാണ് നിയന്ത്രണങ്ങള്‍ക്ക് കാരണമായത്. നാടിൻ്റെ രക്ഷയെ കരുതിയാണ് അങ്ങനെ തീരുമാനിച്ചത്. അത് ഉൾക്കൊള്ളാൻ എല്ലാവരും തയ്യാറാവണം. ഇളവ് അനുവദിക്കാൻ കഴിയുന്ന ഇടങ്ങളിൽ അനുവദിക്കും. ജില്ലാ കളക്ടറും ജില്ലാ പൊലീസ് മേധാവിയും വ്യാപാരി വ്യവസായി പ്രതിനിധികളുമായി ചര്‍ച്ച നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

എല്ലാ കടകളും വ്യാഴാഴ്ച മുതൽ തുറക്കാനാണ് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ തീരുമാനം.

സംസ്ഥാനത്ത് ഇന്ന് 14,539 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,39,049 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.46 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 124 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 14,810 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 67 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 13,582 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 828 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

Story Highlights: pinarayi vijayan press meet update

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here