പ്രധാന പാതയോരങ്ങളിലെ മദ്യശാലകൾ ഒഴിവാക്കണം: ഹൈക്കോടതി

പ്രധാന പാതയോരങ്ങളിലെ മദ്യവിൽപ്പനശാലകൾക്കെതിരെ ഹൈക്കോടതി. സംസ്ഥാനത്തെ പ്രധാന പാതയോരങ്ങളിൽ മദ്യവിൽപ്പനശാലകൾ സ്ഥാപിക്കുന്നത് ഒഴിവാക്കേണ്ടതുണ്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ആൾ തിരക്കില്ലാത്ത പ്രദേശങ്ങളിൽ മദ്യവിൽപ്പനശാലകൾ സ്ഥാപിക്കുന്നത് ഗൗരവമായി പരിഗണിക്കണം.
കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് മദ്യ വില്‍പനശാലകള്‍ക്കു മുമ്പില്‍ അനിയന്ത്രിതമായി ആള്‍ക്കൂട്ടമുണ്ടാവുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് കോടതി നിരീക്ഷണം.മദ്യവില്‍പ്പന ശാലകളിലെ തിരക്ക് കുറയ്ക്കുന്നതിന് നടപടികള്‍ സ്വീകരിച്ചതായി സര്‍ക്കാര്‍.
ബാറുകളിൽ മദ്യവിൽപ്പന പുനരാരംഭിച്ച സാഹചര്യത്തിൽ ബവ്‌കോ ഔട്ട് ലെറ്റുകളിലെ തിരക്ക് കുറയും. ഡിജിറ്റൽ പേയ്മെൻറ് സംവിധാനം ആരംഭിച്ചതായും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. കേസ് രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും.
കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് മദ്യവില്‍പനശാലകള്‍ക്ക് മുന്നിലെ അനിയന്ത്രിത ആള്‍ക്കൂട്ടത്തില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി രംഗത്തെത്തിയിരുന്നു. തിരക്കു കുറയ്ക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ വ്യക്തമാക്കി 10 ദിവസത്തിനുള്ളില്‍ വിശദമായ സത്യവാങ്മൂലം സമര്‍പ്പിയ്ക്കണമെന്ന് ജസ്റ്റിസ് ദേവന്‍ രമാചന്ദ്രന്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിരുന്നു.
മദ്യശാലകളിലെ തിരക്ക് കുറയ്ക്കാന്‍ കൗണ്ടറുകളുടെ എണ്ണം വര്‍ദ്ധിപ്പിയ്ക്കുന്നതടക്കമുള്ള കാര്യങ്ങള്‍ ചെയ്തതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല.തിരക്ക് കുറയ്ക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ വ്യക്തമാക്കി 10 ദിവസത്തിനുള്ളില്‍ വിശദമായ സത്യവാങ്മൂലം സമര്‍പ്പിയ്ക്കാന്‍ സര്‍ക്കാരിനും എക്‌സൈസിനും ബെവ്‌കോയ്ക്കും കോടതി നിര്‍ദ്ദേശം നല്‍കി.ഹര്‍ജി ഇനി 16 ന് പരിഗണിയ്ക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here