Advertisement

തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ ആനയൂട്ടിന് അനുമതി

July 14, 2021
1 minute Read

തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ ആനയൂട്ടിന് അനുമതി. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആനയൂട്ട് നടത്താൻ തൃശൂർ ഡിഎംഒ യുടെ അനുമതി ലഭിച്ചതായി ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു. 15 ആനകൾക്കാണ് അനുമതി ലഭിച്ചത്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി ആനകളാണ് തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ ആനയൂട്ടിനായി എത്തിയിരുന്നത്. എന്നാൽ ഇത്തവണ തൃശൂർ ജില്ലയ്ക്കടുത്ത് സമീപ പ്രദേശങ്ങളിലുള്ള ആനകൾക്ക് മാത്രമാണ് ആനയൂട്ടിനായി അനുമതിയുള്ളത്.

Story Highlights: Aanayoottu, Vadakkunnathan Temple

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top